ഇംഗ്ലണ്ടിൽ സൂപ്പർ സൺഡേ
text_fieldsലണ്ടൻ: ഒരുപക്ഷേ, ഇന്നത്തെ ഇംഗ്ലീഷ് ക്ലാസിക് പോരാട്ടമാവും ഈ സീസണിെൻറ പ്രീമിയർ ലീ ഗ് ജേതാക്കളെ നിശ്ചയിക്കുന്നത്. പ്രീമിയർ ലീഗ് കിരീടത്തിൽ ഇന്നേവരെ മുത്തമിടാത്ത ലി വർപൂളിന് സാഹചര്യങ്ങെളല്ലാം ഒത്തുവന്ന സീസൺ ആണിത്. പട്ടികയിൽ അഞ്ച് പോയൻറിെൻറ ലീഡുമായി ഒന്നാമതുള്ളവർക്ക് ഞായറാഴ്ച നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുേമ്പാൾ ആരാധകർക്കിത് സൂപ്പർ സൺഡേ ഫൈറ്റ്. യൂറോപ്യൻ ചാമ്പ്യന്മാർ എന്ന തലപ്പൊക്കമുള്ള യുർഗൻ േക്ലാപ്പിെൻറ കുട്ടികൾ തോൽവിയറിയാതെയാണ് കുതിക്കുന്നത്.
11 കളിയിൽ 10 ജയവും ഒരു സമനിലയുമായി 31 പോയൻറ്. ശനിയാഴ്ച രാത്രിയിൽ ക്രിസ്റ്റൽപാലസിനെ തോൽപിച്ച ചെൽസിയാണ് രണ്ടാമത് (12 കളിയിൽ 26 പോയൻറ്). ഇവർക്കും പിന്നിലാണ് (11 കളി, 25) പെപ് ഗ്വാർഡിയോളയുടെ സിറ്റിയുടെ സ്ഥാനം. രണ്ട് അപ്രതീക്ഷിത തോൽവി വഴങ്ങി പരുങ്ങലിലായ ചാമ്പ്യന്മാർക്ക് ഇന്ന് കിരീടപ്പോരാട്ടത്തിൽ നിർണായക ദിനമാവുന്നതും അതുകൊണ്ടാണ്. പെപിെൻറ സംഘം ഇന്ന് തോറ്റാൽ, ലിവർപൂൾ ഒമ്പത് പോൻറ് ലീഡുമായി മുന്നേറും. പിന്നെ ഒരു പിടിച്ചുകെട്ടൽ അസാധ്യവും. പ്രീമിയർ ലീഗ് പിറക്കും മുേമ്പ 1990ലായിരുന്നു ലിവർപൂൾ അവസാനമായി ഇംഗ്ലീഷ് ലീഗിൽ കിരീടം ചൂടിയത്. 2017 സീസണിൽ സിറ്റിയുടെ ജൈത്രയാത്രക്കും, തൊട്ടുപിന്നാലെ ചാമ്പ്യൻസ് ലീഗിൽ അവരുടെ കിരീട സ്വപ്നങ്ങൾക്കും അള്ളുവെച്ചത് ലിവർപൂളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.