ഒരേയൊരു ലിവർപൂൾ; ഒരുപിടി റെക്കോഡുകൾ
text_fields1. കൂടുതൽ പോയൻറ്
നിലവിലെ റെക്കോഡ് മാഞ്ചസ്റ്റർ സിറ്റിയുടെ പേരിൽ (100 പോയൻറ ്- 2017/18). സീസണിൽ ലിവർപൂളിന് 79. ഇനിയും 33 പോയൻറ് വരെ നേടാം.
2. കിരീടത്തിലേക്ക് അതിവേ ഗം
മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ പേരിലാണ് നിലവിലെ റെക്കോഡ് (2000/01)- ഏപ്രിൽ 14. ഈ സീസ ണിൽ ലിവർപൂൾ മാർച്ച് 21ന് നേടാം- എട്ടു കളികൾ ശേഷിക്കെ.
3. പോയൻറ് വ്യത്യാസം
201 7-18 സീസണിൽ മാഞ്ചസ്റ്റർ സിറ്റി ജേതാക്കളായപ്പോൾ രണ്ടാം സ്ഥാനത്തുള്ളവരുമായി പോയൻ റ് വ്യത്യാസം 19. ഇതാണ് ലീഗിലെ റെക്കോഡ്. നിലവിൽ ലിവർപൂളിന് രണ്ടാം സ്ഥാനക്കാരുമാ യി 22 പോയൻറ് ലീഡുണ്ട്.
4. ജേതാക്കളും അവസാനക്കാരും
തമ്മിലെ വ്യത്യാസം
2017-18 സീസണിൽ മ ാഞ്ചസ്റ്റർ സിറ്റി കിരീടമണിയുേമ്പാൾ അവസാന സ്ഥാനക്കാരുമായി 82 പോയൻറ് അകലം. നി ലവിൽ ലിവർപൂളിന് 61 പോയൻറുണ്ട്.
5. വഴങ്ങിയ എവേ ഗോളുകൾ കുറവ്
2004-05 സീസണിൽ ചെ ൽസി വഴങ്ങിയ ഒമ്പത് എവേ ഗോളിനാണ് റെക്കോഡ്. എന്നാൽ, നിലവിലെ സീസണിൽ ലിവർപൂൾ ഇതുവരെ വഴങ്ങിയ എവേ ഗോളുകൾ ആറു മാത്രം.
6. തുടർച്ചയായ വിജയങ്ങൾ
2017-18ൽ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായി 18 കളി ജയിച്ച് റെക്കോഡ് കുറിച്ചു. നിലവിൽ ലിവർപൂളിെൻറ ജൈത്രയാത്ര 18ലെത്തി.
7. ഒരു സീസണിൽ കൂടുതൽ വിജയം
2017-18 സീസണിൽ മാഞ്ചസ്റ്റർ സിറ്റി നേടിയ വിജയങ്ങൾ 32. ലിവർപൂൾ ഇതുവരെ 26. വേണ്ടത് 11 കളികളിൽ ഏഴു ജയം.
8. കുറഞ്ഞ തോൽവി
2003-04 സീസണിൽ ഒരു കളിപോലും തോൽക്കാതെയാണ് ആഴ്സനൽ കിരീടം നേടിയത്. നിലവിലെ സീസണിൽ ലിവർപൂളും അതേ പാതയിലാണ്. 27 കളി കഴിഞ്ഞപ്പോൾ 26 ജയവും ഒരു സമനിലയും.
9. അപരാജിത കുതിപ്പ്
2003-04ൽ കിരീടമണിഞ്ഞ ആഴ്സനൽ രണ്ടു സീസണിലായി അപരാജിത കുതിപ്പ് നടത്തിയത് 49 മത്സരങ്ങളിൽ. ഈ സീസണും മുൻ സീസണും ഉൾപ്പെടെ ലിവർപൂളിെൻറ കുതിപ്പ് 44ലെത്തി.
വെസ്റ്റ്ഹാമും കടന്നു; ലിവർപൂളിന് 26ാം ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് 26ാം ജയം. വെസ്റ്റ്ഹാമിനെ രണ്ടിനെതിരെ മൂന്നു ഗോളിന് മറികടന്ന ടീമിന് കിരീടത്തിലേക്ക് ഒരു ചുവടുകൂടി. 11 കളികളും സീസൺ അവസാനിക്കാൻ മാസങ്ങളും ബാക്കിനിൽക്കെ ലീഗിൽ എണ്ണമറ്റ റെക്കോഡുകൾ പഴങ്കഥയാക്കിയ ചെമ്പടയെ കാത്തിരിക്കുന്നത് ഇനിയുമേറെ നേട്ടങ്ങൾ. 28 മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂൾ പരമാവധി പോയൻറായ 81ൽ 79ഉം സ്വന്തമാക്കിയാണ് എതിരാളികളില്ലാതെ കുതിക്കുന്നത്.
ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ജോർജിനോ വിനാൾഡം ആണ് സ്കോറിങ് തുടങ്ങിയത്. വൈകാതെ ഇസ്സ ഡിയോപിലൂടെ ഒപ്പംപിടിച്ച വെസ്റ്റ്ഹാം പാേബ്ലാ ഫൊർണാൽസിലൂടെ ലീഡ് നേടി. നീണ്ട ഇടവേളക്കുശേഷം ആദ്യമായി പിറകിലായ ലിവർപൂൾ പക്ഷേ, രണ്ടാം പകുതിയിൽ ഉഗ്രരൂപം പൂണ്ടു. സൂപ്പർ താരങ്ങളായ മുഹമ്മദ് സലാഹും (68) സാദിയോ മാനെയും (81) നേടിയ ഗോളുകളുമായി േക്ലാപ്പിെൻറ ടീം ജയം ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മഡ്രിഡിനോടേറ്റ ഞെട്ടിപ്പിക്കുന്ന തോൽവിക്കു പിന്നാലെയാണ് ലിവർപൂൾ വീണ്ടും വിജയതാളം ചവിട്ടിത്തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.