കടിഞ്ഞാണില്ലാതെ ലിവർപൂൾ;ടോട്ടൻഹാമിനെ വീഴ്ത്തി റെക്കോഡ് കുതിപ്പ്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കടിഞ്ഞാണില്ലാതെ കുതിക്കുന്നു. രണ്ടാം സ്ഥാന ത്തുള്ള ലെസ്റ്റർ സിറ്റിയുടെ വീഴ്ചക്കു പിന്നാലെ, കരുത്തരായ ടോട്ടൻഹാമിനെ നേരിട്ട ലിവർപൂൾ സീസണിലെ 20ാം ജയവുമായി ബഹുദൂരം മുന്നിൽ. സൂപ്പർ കോച്ചുമാർ നയിച്ച ടീമുകളുടെ അങ്കത്തിൽ റോബർടോ ഫെർമീന്യോയാണ് (37ാം മിനിറ്റ്) ലിവർപൂളിെൻറ വിജയഗോൾ കുറിച്ചത ്.
പിന്നീട് ഇരുനിരയിലും ചന്തമേറിയ കളിമുറുകിയെങ്കിലും ഗോൾ പിറന്നില്ല. 21 കളിയി ൽ 20 ജയിച്ച ലിവർപൂൾ 61 പോയൻറുമായാണ് കിരീടത്തിലേക്ക് കുതിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിന് 45 പോയൻറാണുള്ളത്. ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ 16 പോയൻറിെൻറ വ്യത്യാസം. 30 പോയൻറുള്ള ടോട്ടൻഹാം എട്ടാം സ്ഥാനത്താണ്.
20കാരനായ ഇംഗ്ലീഷുകാരൻ ജാഫെറ്റ് ടൻഗംങ്ങയുടെ അരങ്ങേറ്റമായിരുന്നു ഹൊസെ മൗറീന്യോയുടെ സർപ്രൈസ്. ആദ്യമായി അവസരം ലഭിച്ച ജാഫെറ്റ് ഫെർമീന്യോയുടെയും ഷാബർലെയ്െൻറയും ഉൾപ്പെടെ ഗോൾ അവസരങ്ങളെ ഗോൾലൈൻ സേവിലൂടെ ഇല്ലാതാക്കി. ടോട്ടൻഹാമിൽനിന്നും ഇൻറർമിലാനിലേക്ക് കൂടുമാറ്റം ഉറപ്പിച്ച ക്രിസ്റ്റ്യൻ എറിക്സണിെൻറ യാത്രയയപ്പുമായി മത്സരം. ഹാരികെയ്നില്ലാതെയിറങ്ങിയ ടോട്ടൻഹാം അവസാന 15 മിനിറ്റിൽ മികച്ച രണ്ട് മുന്നേറ്റങ്ങളൊരുക്കിയെങ്കിലും ഗോളാക്കിയില്ല. സലാഹിനും മാനെക്കും പലപ്പോഴും നിറഭാഗയം വിനയായി.
21 കളി, 61 പോയൻറ്: യൂറോപ്യൻ റെക്കോഡ്
20 ജയവും, ഒരു സമനിലയുമായി 61 പോയൻറ്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗിലെ റെക്കോഡ് േക്ലാപ്പിെൻറ ലിവർപൂളിന് സ്വന്തം. അഞ്ച് ലീഗിലും 21 കളിയിൽ 59 പോയൻറായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഫ്രാൻസ്: പി.എസ്.ജി (2018-19), ഇറ്റാലിയൻ സീരി ‘എ’: യുവൻറസ് (2018-19), ഇംഗ്ലണ്ട്: മാഞ്ചസ്റ്റർ സിറ്റി (2017-18), ബയേൺ മ്യൂണിക് (2013-14) റെക്കോഡുകളാണ് ഒറ്റക്കുതിപ്പിൽ ലിവർപൂൾ സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.