അടിതെറ്റിയാൽ ലിവർപൂളും വീഴും; വീഴ്ത്തിയത് വാറ്റ്ഫോർഡ്
text_fieldsലണ്ടൻ: ശനിയാഴ്ച രാത്രി വരെ കണ്ടതോ, അതോ 90 മിനിറ്റിൽ കണ്ടതോ സ്വപ്നം. സ്വയം നുള്ളി നോവിച്ച് സ്വപ്നവും യാഥാർഥ്യവും ഉറപ്പുവരുത്തുകയാണ് ലിവർപൂൾ ആരാധകർ. കഴിഞ്ഞ രാത്രിയിൽ വാറ്റ്ഫോഡിലെ വികറേജ് റോഡ് സ്റ്റേഡിയത്തിൽ കണ്ട കാഴ്ച ഫുട്ബാൾ ആരാധകർക്കും അവിശ്വസനീയമായിരുന്നു.
ജയങ്ങളിൽനിന്ന് ജയങ്ങളിലേക്ക് അപ്പൂപ്പൻതാടിപോലെ പാറിപ്പറന്ന് നടന്ന മുഹമ്മദ് സലാഹിനെയും കൂട്ടുകാരെയും തോൽവിയുടെ യാഥാർഥ്യത്തിലേക്ക് വാറ്റ്ഫോഡിെൻറ ചുണക്കുട്ടികൾ പിടിച്ചിട്ട രാത്രി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ തോൽവിയറിയാതെ കുതിച്ച്, തുടർച്ചയായി 18 ജയവും പൂർത്തിയാക്കി റെക്കോഡ് കുറിക്കാനിറങ്ങിയ ലിവർപൂൾ വലയിൽ നിജൽ പിയേഴ്സെൻറ ആൺകുട്ടികൾ അടിച്ചുകയറ്റിയത് മറുപടിയില്ലാത്ത മൂന്നു ഗോളുകൾ. ഒരു കളിപോലും തോൽക്കാെത ആദ്യ ലീഗ് കിരീടത്തിൽ മുത്തമിടാനുള്ള കുതിപ്പിനാണ് ഹൈടെൻഷൻ ഷോക്കേറ്റത്. ഗോൾരഹിതമായി പിരിഞ്ഞ ആദ്യ പകുതി കണ്ടപ്പോഴേ പന്തികേട് തോന്നിയിരുന്നു.
വാൻഡൈക്കും, ട്രെൻറ് അലക്സാണ്ടർ അർനോൾഡും, ഡെജാൻ ലൊവ്റാനും ഇരുമ്പുമറകൊണ്ട് കെട്ടുന്ന കോട്ടയും അലിസൺ ബെക്കറിെൻറ ചോരാത്ത കൈകളും ആദ്യ പകുതിയിൽ അസ്വാഭാവിക ഉൾഭയത്തിലെന്നപോലെയായി. ഈ ആത്മവിശ്വാസകുറവിലേക്കായിരുന്നു രണ്ടാം പകുതിയിൽ സെനഗാളിയനായ ഇസ്മയിൽ സറിയും ഇംഗ്ലീഷുകാരൻ ടോറി ഡീനെയും നിറയൊഴിച്ചത്.
കളിയുടെ 54ാം മിനിറ്റിൽ ത്രോയിലൂടെയെത്തിയ പന്ത് വാൻഡൈകിെൻറ ബൂട്ടുകൾക്കിടയിലൂടെ ചോർന്ന ഇസ്മായ്ൽ സാർ വലയിലാക്കി. അപ്രതീക്ഷിത ഗോളിെൻറ ഞെട്ടൽ മാറും മുമ്പ് സർ വീണ്ടും വലകുലുക്കി. 60ാം മിനിറ്റിൽ വലതു വിങ്ങിൽ നിന്നും ട്രോയ് ഡീനെ നൽകിയ ക്രോസിൽ പന്തുമായി കുതിച്ച ഇസ്മയ്ൽ സാർ വാൻഡൈകിനെയും ലൊവ്റാനെയും ഓടിത്തോൽപിച്ച് ചെത്തിയിടുേമ്പാൾ മുന്നോട്ട് കയറിവന്ന ഗോളി അലിസണും നിസ്സഹാസൻ.
രണ്ടു ഗോളിന് പിന്നിൽനിന്ന ലിവർപൂൾ നൂലു പൊട്ടിയ പട്ടംപോലെയായി മാറി. തിരിച്ചടിക്കാനുള്ള മനക്കരുത്ത് നഷ്ടമായവർക്കുമേൽ വാറ്റ്ഫോഡിെൻറ ഇരുതലമൂർച്ചയുള്ള ആക്രമണം തുടർന്നു. 72ാം മിനിറ്റിൽ മൂന്നാം ഗോളും പിറന്നു. ഇക്കുറി ഇസ്മായ്ൽ ബോക്സിനുള്ളിൽനിന്നും നൽകിയ മൈനസ് ക്രോസിൽ ലോങ്റേഞ്ചിലൂടെ ഡീനെ വലകുലുക്കി.
തരംതാഴ്ത്തൽ സോണിലുണ്ടായിരുന്നു വാറ്റ്ഫോഡിന് വിജയം പുതുജീവിതത്തിനുള്ള ഓക്സിജനായി മാറി. 19ാം സ്ഥാനത്തായിരുന്നവർ (24) മൂന്ന് പോയൻറുമായി 17ലേക്ക് മുന്നേറി (27 പോയൻറ്).
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആദ്യ പാദത്തിൽ അത്ലറ്റികോ മഡ്രിഡിനോട് 1-0ത്തിന് തോറ്റ ലിവർപൂളിന് ഇരട്ട ആഘാതമാണ് ഈ തോൽവി. രണ്ടാം പാദത്തിൽ ആൻഫീൽഡിൽ കാണാമെന്ന് മഡ്രിഡുകാരെ വെല്ലുവിളിച്ച യുർഗൻ േക്ലാപ്പിന് പ്രശ്നങ്ങൾപരിഹരിച്ച് വിജയവഴിയിൽ തിരിച്ചെത്തണമെങ്കിൽ ‘ടീം മെൻറാലിറ്റിയിൽ’ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്.
ഡിസംബർ ഏഴിനുശേഷം പ്രീമിയർ ലീഗിൽ ആദ്യമായി െപ്ലയിങ് ഇലവനിൽ ഇടംപിടിച്ച ഡിഫൻഡർ ലൊവ്റാെൻറ തിരിച്ചുവരവിനുകൂടി തിരിച്ചടിയാണ് ഈ തോൽവി. ഒപ്പം വാൻഡൈക്, അർനോൾഡ് തുടങ്ങിയ പ്രതിരോധനിരയും കടലാസ്പുലികളായിമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.