ലിവർപൂൾ-ആഴ്സനൽ പോരാട്ടം സമനിലയിൽ (3-3)
text_fieldsലണ്ടൻ: എമിറേറ്റ്സ് സ്റ്റേഡിയത്തിലെത്തി ഗണ്ണേഴ്സിെൻറ വലയിലേക്ക് ലിവർപൂളിെൻറ രണ്ടു ഉശിരൻ േഗാളുകൾ. പിന്നാലെ മൂന്നു ഗോളുകളുമായി ആഴ്സനലിെൻറ തിരിച്ചുവരവ്. ഒടുവിൽ, റോബർേട്ടാ ഫിർമീന്യോയിലൂടെ ലിവർപൂളിെൻറ രക്ഷപ്പെടലും. അടിയും തിരിച്ചടിയും കണ്ട ലിവർപൂൾ^ആഴ്സനൽ പോരാട്ടം 3-3ന് ബലാബലം.
ആവേശം നിറഞ്ഞ പോരിൽ 13ാം മിനിറ്റിൽ ലിവർപൂൾ താരം െജയിംസ് മിൽനർക്ക് പരിക്കേറ്റ് പുറത്തുപോവേണ്ടി വന്നതോടെ തിരിച്ചടിയുമായാണ് ക്ലോപ്പും സംഘവും കളിതുടങ്ങിയത്. എന്നാൽ, ഫിർമീന്യോ^കുട്ടീന്യോ^സലാഹ് സഖ്യം ഗണ്ണേഴ്സിെൻറ ഗോൾമുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. 26ാം മിനിറ്റിൽ ആക്രമണത്തിന് ഫലവും കണ്ടു. ഫിലിപ് കുട്ടീന്യോയാണ് സ്കോറർ. രണ്ടാം പകുതിയുടെ ആദ്യത്തിൽ മുഹമ്മദ് സലാഹും (52) ഗോൾ നേടിയതോടെ ക്ലോപ്പ് സന്തോഷിച്ചു. എന്നാൽ, പിന്നീട് കണ്ടത് ആഴ്സനലിെൻറ തിരിച്ചുവരവാണ്. ആറു മിനിറ്റിനിടെ മൂന്നുവട്ടം ലിവർപൂളിെൻറ വലകുലുങ്ങിയതോടെ എമിറേറ്റ് സ്റ്റേഡിയം കോരിത്തരിച്ചു.
അലക്സിസ് സാഞ്ചസ് (53), ഗ്രനിറ്റ് ഷാക്ക (56), മെസ്യൂത് ഒാസിൽ (58) എന്നിവരാണ് എതിരാളികളെ ഞെട്ടിച്ചത്. ഒടുവിൽ തോൽക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ ഫിർമീന്യോ (71) രക്ഷകനായെത്തി ലിവർപൂളിന് സമനില നൽകുകയായിരുന്നു. 35ഉം 34ഉം പോയൻറുമായി ലിവർപൂൾ, ആഴ്സനൽ ക്ലബുകൾ നാലും അഞ്ചും സ്ഥാനത്താണ്.മറ്റൊരു മത്സരത്തിൽ ശക്തരായ ചെൽസിയെ(0-0) എവർട്ടൺ ഗോൾ രഹിത സമനിലയിൽ തളച്ചു. ചെൽസിക്ക് 39ഉം എവർട്ടന് 26ഉം പോയൻറാണ് നിലവിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.