ക്ലാസിക് പോരിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ലിവർപൂൾ
text_fieldsലണ്ടൻ: ഇംഗ്ലണ്ടിൽ കിരീടത്തിലേക്ക് ലീഡ് പിടിച്ച് ലിവർപൂളിെൻറ കുതിപ്പ്. പ്രീമിയർ ലീഗിലെ സൂപ്പർ ക്ലാസികേ ാ ആയി വിശേഷിപ്പിച്ച മത്സരത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ 3-1ന് കീഴടക്കി ലിവർപൂൾ ബഹുദൂരം മുന്നി ൽ. കളിയുടെ സമസ്ത മേഖലയിലും പെപ് ഗ്വാർഡിയോളയുടെ സിറ്റിയെ വരിഞ്ഞുകെട്ടിയാണ് യൂറോപ്യൻ ചാമ്പ്യന്മാർ ഒന്നാം നമ്പറുകാർക്കൊത്ത പ്രകടനം പുറത്തെടുത്തത്.
കളിയുടെ ആറാം മിനിറ്റിൽ ഫാബിന്യോയുടെ ലോങ് റേഞ്ചർ ഗോളിലൂട െയായിരുന്നു തുടക്കം. പിന്നാലെ, മുഹമ്മദ് സലാഹും (13), സാദിയോ മാനെയും (51) ചേർന്ന് ലിവർപൂളിനെ 3-0ത്തിലെത്തിച്ചു. 78ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഗോളിൽ തിരിച്ചടിച്ച സിറ്റി അവസാന മിനിറ്റുകളിൽ പൊരുതി നോക്കിയെങ്കിലും ഡിജാൻ ലൊവ്റനും വാൻഡൈകും ഒരുക്കിയ പ്രതിരോധകോട്ട പൊളിക്കാനായില്ല.
സലാഹ്-മാനെ-ഫെർമീന്യോ കൂട്ടിലൂടെ ആക്രമണത്തിന് മൂർച്ചകൂട്ടിയ േക്ലാപ്പിെൻറ തന്ത്രങ്ങൾക്കായിരുന്നു ആൻഫീൽഡിൽ ജയം.
അഗ്യൂറോ-ഡിബ്രുയിൻ -സ്റ്റർലിങ് സമവാക്യത്തിലൂടെ പെപ് മറുതന്ത്രം മെനഞ്ഞെങ്കിലും ഫലംകണ്ടില്ല. സീസണിൽ തോൽവിയറിയാതെ കുതിക്കുന്ന ലിവർപൂൾ 12 കളിയിൽ 34 പോയൻറ് സ്വന്തമാക്കി. ലെസ്റ്റർ സിറ്റിയും ചെൽസിയുമാണ് (26) രണ്ടും മൂന്നും സ്ഥാനത്ത്. മൂന്നാം തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി (25) നാലാമതാണ്.
യുനൈറ്റഡിനും ലെസ്റ്ററിനും ജയം
കഴിഞ്ഞ കളിയിൽ ബേൺമൗത്തിനോട് തോറ്റ യുനൈറ്റഡ്, ബ്രൈറ്റൺ ആൽബിയോണിനെ 3-1ന് തോൽപിച്ചു. ആന്ദ്രെ പെരേര (17), മാർകസ് റാഷ്ഫോഡ് (66) എന്നിവർക്കൊപ്പം ഒരു സെൽഫ് ഗോൾകൂടി യുനൈറ്റഡിന് അനുകൂലമായി പിറന്നു. ജയത്തോടെ 16 പോയൻറുമായി യുനൈറ്റഡ് ഏഴാം സ്ഥാനത്തേക്കു കയറി.
ശനിയാഴ്ച നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റി 2-0ത്തിന് ആഴ്സനലിനെ തോൽപിച്ചു. ജാമി വാർഡിയും (68) ജെയിംസ് മാഡിസണുമാണ് (75) ഗോൾ നേടിയത്. ഷെഫീൽഡ് യുനൈറ്റഡുമായി 1-1ന് സമനിലയിൽ കുരുങ്ങിയ ടോട്ടൻഹാം ഹോട്സ്പർ (14 പോയൻറ്) 14ാം സ്ഥാനത്തേക്കു താഴ്ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.