ചാമ്പ്യൻസ് ലീഗ്: ആദ്യ പാദ സെമിയിൽ ലിവർപൂളിന് ജയം; സലാഹിനും ഫിർമീന്യോക്കും ഇരട്ട ഗോൾ
text_fieldsലണ്ടൻ: ആൻഫീൽഡിൽ എ.എസ് േറാമയുടെ ഗോൾ മുഖത്ത് കണക്കുതീർത്ത് മുഹമ്മദ് സലാഹ് നിറഞ്ഞാടി. യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിയിൽ ലിവർപൂൾ ഇറ്റാലിയൻ മിടുക്കരായ റോമയെ 5-2ൽ മുക്കിയെടുക്കുേമ്പാൾ ഇൗജിപ്തിെൻറ ഗോളടിയന്ത്രം മുന്നിൽനിന്ന് നയിച്ചു. രണ്ട് ഗോളടിച്ച് ചെമ്പടയുടെ വേട്ടക്ക് തുടക്കമിട്ട സലാഹ്, രണ്ടാം പകുതിയിൽ കൂട്ടുകാരെക്കൊണ്ട് ഗോളടിപ്പിച്ച് താണ്ഡവം പൂർത്തിയാക്കി.
കളിയുടെ 35, 45 മിനിറ്റുകളിലായിരുന്നു സലാഹിെൻറ ഇടങ്കാലുകൾ അലിസൺ കാത്ത റോമ വല കുലുക്കിയത്. രണ്ടാം പകുതിയിൽ അദ്ദേഹം കൂട്ടുകാർക്കായി അവസരമൊരുക്കി. 56ാം മിനിറ്റിൽ സാദിയോ മാനെയും, 61ൽ റോബർേട്ടാ ഫിർമീന്യോയും സ്കോർബോർഡിൽ പേരുേചർക്കുേമ്പാൾ തളികയിലെന്നവണ്ണം സലാഹിെൻറ ക്രോസുകൾ ബൂട്ടിനു പാകമായെത്തി. തെൻറ മുൻ ക്ലബിനെ നാണംകെടുത്തുേമ്പാൾ ആഘോഷങ്ങളില്ലാതെ, കൈകൂപ്പി ക്ഷമചോദിച്ചുകൊണ്ടായിരുന്നു താരത്തിെൻറ പ്രതികരണം. 68ാം മിനിറ്റിൽ ഫിർമീന്യോ ഇരട്ട ഗോൾ തികച്ച് ലിവർപൂളിെൻറ പട്ടിക പൂർത്തിയാക്കി.
സ്വന്തം വലയിൽ അഞ്ചെണ്ണമെത്തിയ ശേഷമായിരുന്നു റോമയുടെ സമയം തെളിഞ്ഞത്. എഡൻ സെകോയും (81), പെനാൽറ്റിയിലൂടെ ഡീപോ പെറോട്ടിയും (85) നേടിയ എവേ ഗോളുകൾ റോമിലെ ഒളിമ്പികോ സ്റ്റേഡിയത്തിലേക്കുള്ള ആത്മവിശ്വാസമാണ്. ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണക്കെതിരെ നേടിയ അട്ടിമറിജയം പോലൊരു വിസ്മയ തിരിച്ചുവരവിന് ഇത് ഏറെയെന്നായിരുന്നു റോമയുടെ കോച്ച് യുസേബിയോ ഡി ഫ്രാൻസിസ്കോ ലണ്ടനിൽനിന്നും വിമാനംകയറുംമുമ്പ് പ്രതികരിച്ചത്. മേയ് രണ്ടിനാണ് രണ്ടാം പാദ സെമി.
ആൻഫീൽഡ് ഭരിച്ച് സലാഹ്
ഇംഗ്ലീഷ് ഫുട്ബാളർമാരുടെ മികച്ച താരത്തിനുള്ള അവാർഡ് നേടിയതിെൻറ ആവേശത്തിലായിരുന്നു സലാഹ്. കളിയുടെ ആദ്യ മിനിറ്റ് മുതൽ ഇൗ ചടുലത അദ്ദേഹത്തിെൻറ ബൂട്ടുകളിലും കണ്ടു. രണ്ട് മിനിറ്റിനുള്ളിൽ സലാഹും ഫിർമീന്യോയും രണ്ടുതവണ എതിർബോക്സിനുള്ളിൽ പന്തുമായെത്തി. അതേസമയം, സെകോയും റാദ നയ്നാഗൊലാനും ചേർന്ന് റോമക്കായും മിന്നുന്ന മുന്നേറ്റം നടത്തി. ലിവർപൂളിെൻറ പ്രതിരോധനിരയെ കീഴടക്കാനായില്ല. പതുക്കെ റോമയുടെ മുനയൊടിച്ചശേഷമായിരുന്നു ലിവർപൂളിെൻറ കടന്നാക്രമണം. സലാഹും ഫിർമീന്യോയും നയിച്ച ആക്രമണങ്ങളിൽ സാദിമോ മാനെക്കെ പാകമായി പലതവണ പന്തുനൽകിയെങ്കിലും ബോക്സിലെ വെപ്രാളത്തിൽ അദ്ദേഹത്തിന് ലക്ഷ്യം തെറ്റി. ഒടുവിലാണ് സലാഹ് 34ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്.
ഫിർമീന്യോ നൽകിയ ക്രോസ് ബോക്സിന് വലതുമൂലയിൽനിന്നും മനോഹരമായി വലയിലേക്ക് ഉതിർത്തു. മിനിറ്റുകൾക്കകം പിറന്ന രണ്ടാം ഗോളിനായിരുന്നു ക്ലാസിക് ടച്ച്. ഫിർമീന്യോയിൽനിന്നു പന്തുമായി അപാരമായ വേഗതയിൽ കുതിച്ച സലാഹ്, മുന്നോട്ടുകടന്ന് ഡൈവ് ചെയ്ത ഗോളി അലിസനെ മറികടന്ന് പതുക്കെ തട്ടി വലയിലേക്കിട്ടു. എല്ലാവരെയും കാഴ്ചക്കാരാക്കി പന്ത് വലയിൽ. സലാഹിെൻറ ട്രേഡ്മാർക്ക് ഫിനിഷിങ്.രണ്ടാം പകുതിയിൽ ഹാട്രിക്കിനുള്ള അവസരങ്ങൾക്ക് വില കൽപിക്കാതെയായിരുന്നു മാനെക്കും ഫിർമീന്യോക്കും പന്തെത്തിച്ചത്. ഗോളുകൾ കൂട്ടുകാരുടെ പേരിലാണെങ്കിലും ക്രെഡിറ്റ് സലാഹിെൻറ നീക്കങ്ങൾക്കായിരുന്നു. സൂപ്പർതാരത്തിന് ജോലിഭാരം കൂട്ടാതെ കോച്ച് േക്ലാപ് 75ാം മിനിറ്റിൽ ഡാനി ഇങ്സിനെ ഇറക്കി സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. ഇതിനു ശേഷമായിരുന്നു റോമയുടെ രണ്ട് ഗോളുകളും പിറന്നത്.
മോഞ്ചിയുടെ കുറ്റസമതം
റോമക്കെതിരെ സലാഹിെൻറ രണ്ട് ഗോളുകളും, മത്സരശേഷം റോമ ഡയറക്ടർ മോഞ്ചിയുടെ വാർത്താസമ്മേളനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് കഴിഞ്ഞ ദിവസത്തെ ചൂടേറിയ അന്വേഷണം. 2017 ജൂണിൽ സലാഹിനെ ലിവർപൂളിന് വിറ്റ വിലയും കാരണവും റോമക്കാരോടായി കുറ്റസമ്മതംപോലെ ഏറ്റുപറഞ്ഞാണ് റോഞ്ചി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
ഇതുവരെ രഹസ്യമാക്കിവെച്ച ഇടപാട് വിവരം പുറത്തുവിടുേമ്പാൾ നിവൃത്തികേടുകൊണ്ടാണ് വിറ്റതെന്നുകൂടി വെളിപ്പെടുത്തി. യുവേഫയുടെ സാമ്പത്തിക അച്ചടക്ക നടപടിയിൽനിന്നും രക്ഷപ്പെടാനായി 42 ദശലക്ഷം യൂറോക്കായിരുന്നു (342 കോടി രൂപ) സലാഹിനെ ലിവർപൂളിന് വിറ്റത്. തങ്ങളുടെ പണിപ്പുരയിൽ കടഞ്ഞെടുത്ത താരം എതിരാളിയുടെ പടനായകനായതായിരുന്നു റോമക്കാരുടെ നിരാശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.