ലൂയി വാന്‍ഗാല്‍ പരിശീലക വേഷമഴിച്ചു
text_fieldsലണ്ടന്‍: പച്ചപ്പുല്‍ മൈതാനത്തെ കുമ്മായവരക്കരികില്നിന്ന് തന്ത്രങ്ങള്‍ ഓതിക്കൊടുത്ത് കാല്പന്തു പരിശീലക വേഷത്തില്‍ മാന്ത്രികനായിത്തീര്ന്ന ലൂയി വാന്‍ഗാല്‍ പ്രഫഷനല്‍ ഫുട്ബാളില്‍നിന്ന് വിരമിക്കുന്നു. 2016ല്‍ മാഞ്ചസ്റ്റര്‍ വിട്ട ശേഷം ഒരു ടീമിനെയും പരിശീലിപ്പിക്കാതിരുന്ന വാന്‍ഗാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായായിരുന്നു. യുനൈറ്റഡിനെ ‘ഫെര്ഗൂസണ് പ്രതാപത്തിലേക്ക്’ തിരിച്ചത്തെിക്കാന്‍ കഴിയാതായതോടെയാണ് വാന്‍ഗാലിന്‍െറ സ്ഥാനം തെറിക്കുന്നത്. ഇതോടെ പ്രമുഖ ക്ളബുകള്‍ അനുഭവപരിജ്ഞാനം ഏറെയുള്ള ഈ പരിശീലകനുവേണ്ടി ശ്രമംനടത്തിയെങ്കിലും ഒന്നിലേക്കും പോകാതെ വിരമിക്കല്‍ പ്രഖ്യാപനം അറിയിക്കുകയായിരുന്നു.
കളിക്കുന്നതില്‍ ഭാവിയില്ളെന്നു മനസ്സിലാക്കിയാണ് മുന്‍ അയാക്സ് ആംസ്റ്റര്‍ഡാം താരം കളിപഠിപ്പിക്കുന്നതിലേക്ക് നീങ്ങുന്നത്. 1986ല്‍ അല്‍ക്മാര്‍ സാന്സ്ട്രീകില് സഹപരിശീലകനായി ചേര്‍ന്നായിരുന്നു ആരംഭം. പിന്നീട് അയാക്സിന്‍െറ അസിസ്റ്റന്റ് കോച്ചായും 199197ല്‍ മുഖ്യപരിശീലകനായും ടീമിനെ നേട്ടങ്ങളുടെ ഉന്നതിയിലത്തെിക്കാന് വാന്‍ഗാലിനു കഴിഞ്ഞു. 1997ലാണ് സ്പാനിഷ് കൊമ്പന്മാരായ ബാഴ്സലോണയെ പരിശീലിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്.
രണ്ടുതവണ ലാ ലിഗ ചാമ്പ്യന്മാരാക്കിയും ഒരുതവണ കിങ്സ് കപ്പ് നേടുകയും ചെയ്തിരുന്നെങ്കിലും ബാഴ്സലോണയില്‍ വാന്‍ഗാലിന് അത്ര സുഖമായിരുന്നില്ല. ബ്രസീല്‍ താരം റിവാള്ഡോയുള്പ്പെടെ താരങ്ങളോട് നിരന്തരം കലഹിക്കേണ്ടിവന്ന ഈ ഡച്ച് പരിശീലകന് 2000ത്തില്‍ ക്ളബ് വിടേണ്ടിവന്നു.
തൊട്ടുപിന്നാലെ നെതര്‍ലന്‍ഡ്സ് ദേശീയ ടീമിന്‍െറ പരിശീലകക്കുപ്പായം തേടിയത്തെി. രണ്ടു വര്‍ഷം നീണ്ട ദൗത്യത്തിനു ശേഷം വീണ്ടും ഒരു സീസണില്‍ ബാഴ്സലോണയില്‍. പിന്നെ, നാലു വര്‍ഷം (200509) പഴയ തട്ടകമായ അല്‍കമാറില്‍. അവിടന്നാണ് ജര്‍മന്‍ ചാമ്പ്യന്‍ ക്ളബ് ബയേണ്‍ മ്യൂണിക്കിലേക്ക് കൂടുമാറുന്നത്. ബയേണിന്‍െറ കളിശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയ പരിശീലകന് എന്ന് ജര്‍മന്‍ ഫുട്ബാളില്‍ അറിയപ്പെടുന്ന ഇദ്ദേഹം 2009 മുതല്‍ 2011 വരെ ബയേണില്‍ തുടര്‍ന്നു.
വീണ്ടും ഓറഞ്ചുപടയുടെ തലപ്പത്ത്. ബ്രസീല്‍ ലോകകപ്പിനു പിന്നാലെ പടിയിറങ്ങി, രണ്ടു വര്‍ഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പവും. ശിഷ്ടകാലം കുടുബത്തിനുവേണ്ടി മാറ്റിവെക്കുന്നതായി അറിയിച്ചാണ് രാജി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.