മോഡ്രിച് യൂറോപ്പിെൻറ താരം; ക്രിസ്റ്റ്യാനോ മികച്ച ഫോർവേഡ്
text_fieldsമോണകോ: സ്ട്രൈക്കർമാരുടെ ഗ്ലാമർ തരംഗത്തിനിടയിൽ മിന്നിമറയുന്ന മിഡ്ഫീൽഡിലെ സൂപ്പർതാരത്തെ തേടി അർഹിച്ച അംഗീകാരമെത്തി. തുടർച്ചയായ മൂന്നുതവണ റയൽ മഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് കിരീടമണിയിക്കുകയും കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിക്കുകയും ചെയ്ത ലൂക്ക മോഡ്രിച്ചിന് യൂറോപ്പിെൻറ ഫുട്ബാളർ പുരസ്കാരം.
ആദ്യമായാണ് ഇൗ പദവിക്ക് ക്രൊയേഷ്യൻ താരം അർഹനാവുന്നത്. റയലിലെ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഫൈനലിസ്റ്റുകളായ ലിവർപൂളിെൻറ മുഹമ്മദ് സലാഹിനെയും മറികടന്നാണ് മോഡ്രിച് യുവേഫയുടെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായത്. ഇതോടെ, വരാൻേപാകുന്ന ഫിഫ ദ ബെസ്റ്റ് അവാർഡിനും ബാലൺ ഡിഒാറിനും മോഡ്രിച്ചിന് സാധ്യതയേറി.
ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും കളിച്ച ക്ലബുകളുടെ 80ഒാളം വരുന്ന കോച്ചുമാരും 55 മാധ്യമപ്രവർത്തകരും യുവേഫ അസോസിയേഷൻ മെംബർമാരുമടങ്ങിയ സമിതി വോട്ടിലൂടെയാണ് യൂറോപ്പിലെ മികച്ച താരത്തെ കണ്ടെത്തിയത്. മോഡ്രിച്ചിന് 313 പോയൻറ് ലഭിച്ചപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 233ഉം മുഹമ്മദ് സലാഹിന് 134ഉം പോയൻറ് ലഭിച്ചു. ചാമ്പ്യൻസ് ലീഗിനു പുറമെ ലോകകപ്പിലെ മിന്നും പ്രകടനവും താരത്തിന് തുണയായി. ഫ്രാൻസിനോട് ഫൈനലിൽ തോറ്റെങ്കിലും ലോകകപ്പിലെ മികച്ചതാരമായി.
മറ്റു അവാർഡുകൾ
ഗോൾ കീപ്പർ കെയ്ലർ നവാസ് -റയൽ മഡ്രിഡ്
ഡിഫൻഡർ: സെർജിയോ റാമോസ് -റയൽ മഡ്രിഡ്
ഫോർവേഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോ -റയൽ മഡ്രിഡ്
The official result of the #UCLdraw!
— UEFA Champions League (@ChampionsLeague) August 30, 2018
Toughest group? pic.twitter.com/G6rPKtQuU8
ക്രിസ്റ്റ്യാനോക്ക് മാഞ്ചസ്റ്ററിൽ അങ്കം
മോണകോ: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പഴയ തട്ടകത്തിൽ പോരാട്ടം. റയൽ മഡ്രിഡിൽനിന്ന് കൂടുമാറി ഇറ്റലിയിലെ യുവൻറസിലെത്തിയ ക്രിസ്റ്റ്യാനോക്ക് ആദ്യകാല ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡാണ് ഗ്രൂപ്പിലെ പ്രധാന എതിരാളി. കഴിഞ്ഞദിവസമാണ് ക്ലബ് ഫുട്ബാളിലെ ഏറ്റവും വീറുറ്റ പോരാട്ടത്തിെൻറ ചിത്രം തെളിഞ്ഞത്. ഒക്ടോബർ 23ന് മാഞ്ചസ്റ്ററിലും, നവംബർ ഏഴിന് ടൂറിനിലുമാണ് മത്സരങ്ങൾ. ഗ്രൂപ് ‘എച്ചിൽ’ വലൻസിയ, സ്വിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സ് എന്നിവരാണ് മറ്റു ടീമുകൾ.
ഗ്രൂപ് എ: അത്ലറ്റികോ മഡ്രിഡ്, ക്ലബ് ബ്രൂഗ്, ബൊറൂസിയ ഡോർട്മുണ്ട്, മോണകോ.
ബി: ടോട്ടൻഹാം ഹോട്സ്പർ, ബാഴ്സലോണ, പി.എസ്.വി െഎന്തോവൻ, ഇൻറർമിലാൻ.
സി: നാപോളി, ലിവർപൂൾ, പി.എസ്.ജി, റെഡ്സ്റ്റാർ ബെൽഗ്രേഡ്.
ഡി: പോർേട്ടാ, ഗലറ്റസറായ്, ലോകോമോട്ടിവ് മോസ്കോ, ഷാൽകെ.
ഇ: ബയേൺ മ്യൂണിക്, അയാക്സ്, എ.ഇ.കെ ആതൻസ്, ബെൻഫിക്ക.
എഫ്: ലിയോൺ, ഷാക്തർ ഡൊണസ്ക്, ഹൊഫൻഹിം, മാഞ്ചസ്റ്റർ സിറ്റി.
ജി: സി.എസ്.കെ.എ മോസ്കോ, റയൽ മഡ്രിഡ്, എ.എസ് റോമ, വിക്ടോറിയ പ്ലസൻ.
എച്ച്: യുവൻറസ്, യങ് ബോയ്സ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, വലൻസിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.