ടീമിൻെറ അസ്ഥിരത; എൻറിക്വെ ബാഴ്സ വിടുന്നു
text_fieldsബാഴ്സലോണ: സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണയുടെ പരിശീലകൻ ലൂയിസ് എൻറിക്വെ സ്ഥാനമൊഴിയുന്നു. സമീപകാലത്ത് ടീമിെൻറ അസ്ഥിരമായ പ്രകടനം മുൻനിർത്തി സീസണിനൊടുവിൽ കോച്ചിെൻറ തൊപ്പി തെറിക്കുമെന്ന ഉൗഹാപോഹം ശക്തമാവുന്നതിനിടെയാ
‘‘അടുത്ത സീസണിൽ ബാഴ്സലോണയുടെ പരിശീലകനായി ഞാനുണ്ടാവില്ല. എനിക്ക് വിശ്രമം വേണം. ഇത് പ്രയാസമുള്ള തീരുമാനമാണ്. എന്നാൽ, എന്നോടുതന്നെ വിശ്വാസ്യത പുലർത്തണമെന്ന് എനിക്ക് നിർബന്ധമുണ്ട്’’ -എൻറിക്വെ പറഞ്ഞു. സീസണിൽ കുതിച്ചും കിതച്ചും അസ്ഥിരമായ പ്രകടനം കാഴ്ചവെക്കുന്ന ബാഴ്സയിൽ എൻറിക്വെയുടെ സ്ഥാനം അനിശ്ചിതത്വത്തിലായിരു
അഞ്ചു വർഷം റയൽ മഡ്രിഡിനും ഒമ്പതു വർഷം ബാഴ്സക്കും പന്തുതട്ടിയിട്ടുള്ള എൻറിക്വെ, 2008ൽ ബാഴ്സലോണ ബി ടീമിെന കളി പഠിപ്പിച്ചാണ് പരിശീലകക്കുപ്പായത്തിൽ അരങ്ങേറിയത്. 2014-15 സീസണിലാണ് പെപ് ഗ്വാർഡിയോളയുടെ പിൻഗാമിയായി സീനിയർ ടീമിെൻറ ചുമതലയേറ്റത്. ആദ്യ സീസണിൽ തന്നെ ടീമിന് ട്രിപ്ൾ കിരീടം നേടിക്കൊടുത്ത എൻറിക്വെ രണ്ടാം തവണ ഇരട്ടനേട്ടവും സമ്മാനിച്ചു. ഇൗ സീസണിലും കിരീടനേട്ടത്തോടെ പടിയിറങ്ങാനാവും 46കാരെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.