ചാമ്പ്യൻസ് ലീഗിൽ ആദ്യ സെമിഫൈനൽ പോരാട്ടം ഇന്ന്
text_fieldsമഡ്രിഡ്: ബാഴ്സലോണയും ബയേൺ മ്യൂണികും പാതിവഴിയിൽ വീണുപോയ യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യ സെമിഫൈനൽ പോരാട്ടം ഇന്ന്. മഡ്രിഡുകാരുടെ ബലപരീക്ഷണമായ ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡും ബദ്ധവൈരികളായ അത്ലറ്റികോ മഡ്രിഡും മുഖാമുഖം. റയലിെൻറ തട്ടകമായ സാൻറിയാഗോ ബെർണബ്യൂവിലാണ് ആദ്യ പാദം. രണ്ടാം സെമിഫൈനലിൽ ബുധനാഴ്ച രാത്രി ഫ്രഞ്ച് ക്ലബ് എ.എസ് മൊണാകോയും ഇറ്റാലിയൻ ചാമ്പ്യൻ യുവൻറസും ഏറ്റുമുട്ടും. മൊണാകോയിലാണ് ആദ്യ മത്സരം.
ക്വാർട്ടറിലെ കടുപ്പമേറിയ പോരാട്ടം കഴിഞ്ഞാണ് റയലിെൻറ വരവ്. മുൻ ജേതാക്കളായ ബയേൺ മ്യൂണികിനെ രണ്ടു പാദങ്ങളിലുമായി 6-3ന് കീഴടക്കിയതു തന്നെ സിനദിൻ സിദാെൻറയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആത്മവിശ്വാസം. എന്നാൽ, കഴിഞ്ഞ എൽക്ലാസികോയിൽ ബാഴ്സയോടേറ്റ തോൽവി തങ്ങളുടെ ബലഹീനതകൾ തുറന്നുകാട്ടുന്നതാണെന്ന ആശങ്കയുമുണ്ട്.
അത്ലറ്റികോ മഡ്രിഡാവെട്ട, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ലെസ്റ്റർ സിറ്റിയെ 2-1ന് തോൽപിച്ചാണ് സെമിയിൽ കടന്നത്. ഏപ്രിൽ ആദ്യവാരം സാൻറിയാഗോ െബർണബ്യൂവിൽ നടന്ന ലാ ലിഗ മഡ്രിഡ് ഡെർബിയിൽ ഒാരോ ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയിലെ പോരാട്ടത്തിൽ റയലിന് ആശങ്കകളൊന്നുമില്ല. അതേസമയം, അത്ലറ്റികോ നിരയിൽ ഡിഫൻഡർ ജോസ് ഗിമിനസ് പരിക്കേറ്റ് പുറത്തായി. നേരത്തേതന്നെ പുറത്തായ സിമി സാൽകോ, യുവാൻഫ്രാൻ ടോറസ് എന്നിവർക്കു പിന്നാലെയാണ് ഗിമിനസിെൻറ പരിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.