സതാംപ്ടനെ വീഴ്ത്തി ഇംഗ്ലീഷ് ലീഗ് കപ്പ് മാഞ്ചസ്റ്റർ യുനൈറ്റഡിന്
text_fieldsലണ്ടൻ: ചെൽസിയിൽനിന്ന് ജോലി നഷ്ടപ്പെട്ട ഹൊസെ മൗറീന്യോയെ മാഞ്ചസ്റ്റർ യുനൈറ്റഡ് പൊന്നുംവിലയ്ക്കായിരുന്നു കൈപിടിച്ച് സ്വീകരിച്ചത്. പക്ഷേ, യുനൈറ്റഡിലേക്കുള്ള വഴിയിൽ സ്വീഡെൻറ 35കാരൻ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിെനയും മൗറീന്യോ ഒപ്പംകൂട്ടിയപ്പോൾ നെറ്റിചുളിച്ചവർ ഏറെയായിരുന്നു. സ്ട്രൈക്കറുടെ റോളിൽ നല്ലകാലം കഴിഞ്ഞ ഇൗ ‘കിഴവനെ’കൊണ്ട് ഇംഗ്ലണ്ട്പോലൊരു ടാക്റ്റിക്കൽ ഗെയിം നിറയുന്ന മണ്ണിൽ എന്തുകാര്യമെന്ന് ആരാധകർ മാത്രമല്ല, ഫുട്ബാൾ പണ്ഡിറ്റുകളും പലകുറി േചാദിച്ചു. അവർക്കെല്ലാമുള്ള ഉത്തരമായിരുന്നു കഴിഞ്ഞ രാത്രിയിൽ ലണ്ടനിലെ വെംബ്ലിയിൽ ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിൽ കണ്ടത്.
കലാശപ്പോരാട്ടത്തിൽ ഒപ്പത്തിനൊപ്പം മല്ലടിച്ച്നിന്ന സതാംപ്ടനെ 3^2ന് തകർത്ത് സീസണിലെ ആദ്യ കിരീടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് മുത്തമിട്ടപ്പോൾ ഇരട്ടഗോളുമായി നിറഞ്ഞുനിന്നത് സ്വന്തം ആരാധകർപോലും പരിഹസിച്ച ‘കിഴവൻ’. ആവേശകരമായി മാറിയ പോരാട്ടത്തിൽ റൂണിയുടെയും മിഖിത്ര്യാെൻറയും അസാന്നിധ്യത്തിലാണ് ഇബ്ര ചെമ്പടയെ കിരീടത്തിലേക്ക് നയിച്ചത്. കളിയുടെ 19ാം മിനിറ്റിൽ തകർപ്പനൊരു ഫ്രീകിക്ക് മഴവില്ലിെൻറ സൗന്ദര്യവുമായി വലയിലേക്ക് പായിച്ചപ്പോൾ, 87ാം മിനിറ്റിൽ ഹെഡറിലൂടെ മറ്റൊരു സുന്ദരഗോളും നേടി. ഇബ്രയുടെ ഗോളിൽ മേധാവിത്വം നേടിയ യുനൈറ്റഡ് 38ാം മിനിറ്റിൽ ജെസി ലിൻഗാർഡിെൻറ ഗോളിലൂടെ ലീഡുയർത്തി.
എന്നാൽ, ആദ്യപകുതി പിരിയും മുേമ്പ സതാംപ്ടൻ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിൽ ‘റെഡ് ഡെവിൾസിെൻറ’ പ്രതിരോധക്കോട്ട പൊളിച്ച് മനോളോ ഗബ്ബിയാഡിനി സതാംപ്ടന് ആദ്യ ഗോളൊരുക്കി. രണ്ടാം പകുതിയിൽ യുനൈറ്റഡ് പ്രതിരോധം കനപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് മിനിറ്റിനകം (48) സതാംപ്ടൻ വീണ്ടും സ്കോർചെയ്തു. കോർണർ കിക്കിലൂടെയെത്തിയ പന്ത് യുനൈറ്റഡ് ബോക്സിനുള്ളിൽ ആൻറണി മാർഷലിെൻറ കാലിനിടയിലൂടെ മനോളോ ഗബ്ബിയാഡിനി തന്നെ വലയിലെത്തിച്ച് വിജയപ്രതീക്ഷ സജീവമാക്കി.
രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷം സമനിലയിലേക്ക് പതിച്ചതോടെ മാഞ്ചസ്റ്റർ തളർന്നുപോയി. പോൾ പോഗ്ബയെ കൂടി പ്രതിരോധദൗത്യത്തിന് നിയോഗിച്ചായിരുന്നു എതിരാളിയുടെ ഇരുതലമൂർച്ചയുള്ള മുന്നേറ്റങ്ങളെ മൗറീന്യോ തടഞ്ഞത്. ഇതിനിടെ, ഇരട്ട ഗോളടിക്കുകയും പത്താം മിനിറ്റിൽ ഒാഫ്സൈഡ് വിളിച്ച ‘ഗോൾ’ സ്കോർചെയ്യുകയും ചെയ്ത് മിന്നുന്ന ഫോമിലായിരുന്ന മനോളയെ സതാംപ്ടൻ കോച്ച് പിൻവലിച്ചത് തിരിച്ചടിയായി. ഇൗ ആശങ്കക്കിടെയായിരുന്നു 87ാം മിനിറ്റിൽ ഇബ്രയിലൂടെ യുനൈറ്റഡിെൻറ കിരീടമുറപ്പിച്ച ഗോൾപിറന്നത്. വലതുവിങ്ങിൽനിന്നും ആന്ദ്രെ ഹെരീറ ഉയർത്തി നൽകിയ ക്രോസ് ട്രേഡ്മാർക്ക് ഹെഡറിലൂടെ ഇബ്ര വലയിലാക്കി. ഗാലറിയെ ഒന്നടങ്കം ആഘോഷത്തിമിർപ്പിലാക്കിയ ഇബ്രക്കൊപ്പം കുമ്മായവരക്ക് പുറത്ത് കോച്ച് മൗറീന്യോയും വെയ്ൻ റൂണിയുമെല്ലാം ആനന്ദനൃത്തമാടി. പരിക്കേറ്റ റൂണിയും മിഖത്രിയാനുമില്ലാതെയാണ് യുനൈറ്റഡ് കളിച്ചത്.
യുനൈറ്റഡിനൊപ്പം ആദ്യ സീസണിൽ തന്നെ മുൻനിര കിരീടമണിഞ്ഞ മൗറീന്യോ, മുൻഗാമികൾക്കാർക്കും നേടാനാവാത്ത ആ റെക്കോഡും സ്വന്തം പേരിലാക്കി.
മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ അഞ്ചാം ലീഗ് കപ്പ് കിരീടനേട്ടം കൂടിയാണിത്. 2009^10 സീസണിലായിരുന്നു അവസാനമായി ചാമ്പ്യന്മാരായത്. മൗറീന്യോയുടെ കോച്ചിങ് കരിയറിലെ നാലാം ലീഗ് കപ്പും. ചെൽസിയിലായിരുന്നു മറ്റ് മൂന്ന് ലീഗ് കപ്പുകൾ. കഴിഞ്ഞ ആഗസ്റ്റിൽ മൗറീന്യോക്കു കീഴിൽ യുനൈറ്റഡ് കമ്യൂണിറ്റി ഷീൽഡ് കപ്പും സ്വന്തമാക്കിയിരുന്നു. വെംബ്ലിയിൽ നടന്ന മത്സരത്തിൽ 2^1ന് ലെസ്റ്റർസിറ്റിയെ കീഴടക്കിയപ്പോഴും യുനൈറ്റഡിനെ ജയിപ്പിച്ചത് ലിൻഗാഡിെൻറയും ഇബ്രയുടെയും ഗോളുകൾ തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.