Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാഴ്​സക്ക്​ അടിതെറ്റി;...

ബാഴ്​സക്ക്​ അടിതെറ്റി; സിറ്റിക്ക്​ മധുരപ്രതികാരം- വിഡിയോ

text_fields
bookmark_border
ബാഴ്​സക്ക്​ അടിതെറ്റി; സിറ്റിക്ക്​ മധുരപ്രതികാരം- വിഡിയോ
cancel

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ്​ലീഗിൽ ബാഴ്​സലോണക്കെതിരെ മാഞ്ചസ്​റ്റർ സിറ്റിക്ക്​  മധുരപ്രതികാരത്തിൻെറ ജയം. ഒന്നിനെതിരെ മൂന്ന്​ ഗോളുകൾക്കാണ്​ സിറ്റി സ്വന്തം തട്ടകത്തിൽ ബാഴ്​സ​യെ തോൽപിച്ചത്​. രണ്ടാഴ്​ച മുമ്പ് ന്യൂകാമ്പിൽ 4–0ന് തങ്ങളെ നാണിപ്പിച്ചവർക്കുള്ള മധുരപ്രതികാരമായിരുന്നു പെപ് ഗാർഡിയോള​യു കുട്ടികൾ ബാഴ്സക്ക് നൽകിയത്. സൂപ്പര്‍ താരം ലയണൽ മെസ്സിയാണ് ബാഴ്‌സയുടെ ഏക ഗോള്‍ നേടിയത്. മിഡ്ഫീല്‍ഡര്‍ ഇല്‍കെ ഗുണ്ടോഗ​െൻറ ഇരട്ട ഗോളി​െൻറ ബലത്തിലായിരുന്നു സിറ്റിയുടെ ജയം. സിറ്റിക്കു വേണ്ടി കെവിന്‍ ബ്രൂണോയും ഗോള്‍ നേടി.

21ാം മിനിട്ടിലെ  ഗോളിലൂടെ ലയണൽ മെസി ബാഴ്​സയെ മുന്നിലെത്തിച്ചു. പ്രത്യാക്രമണം നടത്തി ആദ്യപകുതിയിൽ തന്നെ സിറ്റി സമനില പിടിച്ചു. 39 ാം മിനുട്ടില്‍ ഗുണ്ടോഗനാണ് സിറ്റിയെ ഒപ്പമെത്തിച്ചത്. രണ്ടാം പകുതി തുടങ്ങി ആറാം മിനുട്ടില്‍ ബ്രൂണൈയുടെ  ഫ്രീകിക്കിലൂടെ സിറ്റി ലീഡ് നേടി.  74ാം മിനുട്ടിൽ ഗുണ്ടോഗ​െൻറ രണ്ടാം ഗോളും സിറ്റിയുടെ മൂന്നാം ഗോളും പിറന്നു.



ബാഴ്സയുടെ ആശ്വാസഗോൾ നേടിയ മെസി ചാമ്പ്യൻസ്​ ലീഗി​െൻറ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവുമധികം ഗോൾ നേടുന്ന കളിക്കാരനെന്ന റെ​േക്കാർഡ് ഇതിനിടെ സ്വന്തമാക്കി. 53 ഗോൾ നേടിയ മുൻ റയൽ താരം റൗളി​െൻറ റെക്കോർഡാണ് മെസി മറികടന്നത്. സിറ്റിയോട് പരാജയപ്പെട്ടെങ്കിലും ഒമ്പത് പോയൻറുമായി ബാഴ്‌സയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഏഴു പോയൻറുമായി സിറ്റി രണ്ടാമതുണ്ട്.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uefa champions leaguebarcelona vs manchestar city
News Summary - Manchester City 3-1 Barcelona
Next Story