ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ: സിറ്റിക്ക് മരണപ്പോരാട്ടം; ടെൻഷനില്ലാതെ ബാഴ്സ
text_fieldsലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് ജീവന്മരണ പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമുറപ്പിച്ച് യൂറോപ്യൻ സ്വപ്നങ്ങൾ നെയ്തുതുടങ്ങിയ സിറ്റി അപ്രതീക്ഷിതമായേറ്റ തിരിച്ചടിയുടെ ഞെട്ടലിലാണ്. ക്വാർട്ടർ ഫൈനലിെൻറ ആദ്യ പാദത്തിൽ ലിവർപൂൾ നൽകിയ ഷോക്ക് മാറ്റാൻ ഇന്ന് അത്യധ്വാനം മാത്രം വഴി. ആൻഫീൽഡിൽ 3-0ത്തിന് തോറ്റതിെൻറ കടംവീട്ടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് പെപ് ഗ്വാർഡിയോള. പ്രതിസന്ധികൾ ഏറെയുണ്ട്. മൂന്ന് ഗോളിെൻറ കടവും മാഞ്ചസ്റ്റർ ഡർബിയിലെ തോൽവിയുടെ (2-3) ആഘാതവും.
പോയവാരം കഠിനമായിരുന്നുവെന്ന് സമ്മതിച്ച ഗ്വാർഡിയോള ഇന്ന് ശുഭപ്രതീക്ഷയിലാണ്. ‘‘ഇൗ സംഘത്തിൽ വിശ്വാസമുണ്ട്. മികച്ച ഫുട്ബാൾ കളിക്കുക മാത്രമാണ് വഴി. കഴിഞ്ഞ തോൽവിയെക്കുറിച്ച് ആകുലപ്പെടുന്നില്ല. മുന്നിലുള്ള 90 മിനിറ്റിനെക്കുറിച്ചാണ് ചിന്ത. അവിടെ എന്തും സംഭവിക്കും. അതിനാണ് ഞങ്ങളുടെ തയാറെടുപ്പ്’’ -സ്വന്തം ഗ്രൗണ്ടിലെ പോരാട്ടത്തെക്കുറിച്ച് ഗ്വാർഡിയോള വ്യക്തമാക്കി.
സീസണിൽ 38 ഗോൾ നേടിയ മുഹമ്മദ് സലാഹിലാണ് ലിവർപൂളിെൻറ പ്രതീക്ഷകൾ. എവർട്ടനെതിരായ മത്സരത്തിൽ പുറത്തിരുന്ന സലാഹിെൻറ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്കയുണ്ടായെങ്കിലും തിങ്കളാഴ്ച താരം പരിശീലനത്തിനെത്തി. െപ്ലയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത് ഇന്ന് തീരുമാനിക്കുമെന്നായിരുന്നു േക്ലാപ്പിെൻറ പ്രതികരണം.
എ.എസ് റോമക്കെതിരായ ആദ്യ പാദത്തിൽ 4-1ന് ജയിച്ച ബാഴ്സലോണക്ക് ഇന്ന് എവേ അങ്കം. എന്നാൽ, സ്വന്തം ഗ്രൗണ്ടിലെ മികച്ച വിജയം സമ്മാനിച്ച ലീഡിെൻറ ആത്മവിശ്വാസവുമായാണ് മെസ്സിയും സംഘവും ഇറങ്ങുന്നത്. പിക്വെ, സുവാരസ് എന്നിവർക്കു പുറമെ രണ്ട് സെൽഫ് ഗോളുകളായിരുന്നു ബാഴ്സയെ ജയിപ്പിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.