സിറ്റിയെ വീഴ്ത്തി വോൾവ്സ്
text_fieldsലണ്ടൻ: 12ാം മിനിറ്റിൽ ഗോളി എഡേഴ്സന് ചുവപ്പുകാർഡ്, 50 മിനിറ്റിനുള്ളിൽ രണ്ട് ഗോളിെൻറ ലീഡ്. എന്നിട്ടും, നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വോൾവർഹാംപ്ടനോട് 3-2ന് തോറ്റു. അടിമുടി നാടകീയത നിറഞ്ഞ അങ്കത്തിൽ സിറ്റിയുടെ ആൾബലം കുറഞ്ഞത് മുതലെടുത്ത വോൾവ്സ് രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചാണ് മൂന്ന് ഗോളുകൾ മടക്കിയത്. അപ്രതീക്ഷിത തോൽവിയോടെ, ലെസ്റ്റർ സിറ്റിയെ (39) മറികടന്ന് രണ്ടാംസ്ഥാനത്തേക്ക് കയറാനുള്ള അവസരം സിറ്റി (38) നഷ്ടപ്പെടുത്തി.
11ാം മിനിറ്റിൽ ഡീഗോ ജോട്ടയെ ബോക്സിന് പുറത്ത് ഫൗൾ ചെയ്തതിനായിരുന്നു ഗോളി എഡേഴ്സന് റഫറി നേരിട്ട് ചുവപ്പുകാർഡ് നൽകിയത്. പിന്നീട് സെർജിഗോ അഗ്യൂറോയേ വലിച്ച്, ഗോളി േക്ലാഡിയോ ബ്രാവോയെ ഇറക്കി 10 പേരുമായി പിടിച്ചുനിന്നു. 25ാം മിനിറ്റിൽ റഹിം സ്റ്റർലിങ്ങിെൻറ പെനാൽറ്റി കിക്ക് വോൾഫ്സ് തടഞ്ഞ് രക്ഷപ്പെടുത്തിയെങ്കിലും ഗോളിയുടെ കടന്നുകയറ്റത്തിെൻറ പേരിൽ വീണ്ടും പെനാൽറ്റി നൽകി. ഇക്കുറിയും ഗോളി റൂയി പട്രിഷ്യോ തടഞ്ഞു, പക്ഷേ, റീബൗണ്ടിൽ സ്റ്റർലിങ്തന്നെ സ്കോർ ചെയ്തു. 50ാം മിനിറ്റിൽ സ്റ്റർലിങ്തന്നെ ലീഡുയർത്തി.
സിറ്റി സുരക്ഷിതമെന്ന് ഉറപ്പിച്ചപ്പോഴാണ് വോൾവ്സ് തിരിച്ചടി തുടങ്ങുന്നത്. ആഡം ട്രവോർ (55), റോൾ ജിമിനസ് (82), മാറ്റ് ഡോഹർടി (89) എന്നിവരുടെ ഗോളിലൂടെ വോൾവ്സ് സിറ്റിയെ പൊളിച്ചടുക്കി. 30 പോയൻറുമായി അവർ അഞ്ചാം സ്ഥാനത്തേക്ക് കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.