മാഞ്ചസ്റ്റർ സിറ്റി- മുംബൈ സിറ്റി ഭായി ഭായി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ഐ.എസ്.എൽ ക്ലബ ായ മുംബൈ സിറ്റി എഫ്.സിയും ഇനി ഒരേ കുടക്കീഴിൽ. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരായ സ ിറ്റി ഫുട്ബാൾ ഗ്രൂപ് (സി.എഫ്.ജി) ബോളിവുഡ് താരം രൺബീർ കപൂർ ഉടമസ്ഥനായ മുംബൈ സിറ് റി എഫ്.സിയുടെ സിംഹഭാഗം ഓഹരിയും സ്വന്തമാക്കിയതോടെയാണിത്. സി.എഫ്.ജിയുടെ ഉടമസ്ഥതക്ക് കീഴിലുള്ള എട്ടാമത്തെ ക്ലബാകും മുംബൈ.
ഇനിമുതൽ ക്ലബിെൻറ 65 ശതമാനം ഓഹരി സി.എഫ്.ജി കൈവശം വെക്കുേമ്പാൾ സഹ ഉടമകളായ രൺബീർ കപൂറിനും ബിമൽ പ്രേകിനും 35 ശതമാനമാകും പങ്കാളിത്തം. സി.എഫ്.ജിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഫെറാൻ സോറിയാനോയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൻ നിത അംബാനിയും ചേർന്നാണ് സി.എഫ്.ജിയുടെ ഇന്ത്യൻ പ്രവേശനം ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
മാഞ്ചസ്റ്റർ സിറ്റിയെക്കൂടാതെ ന്യൂയോർക് സിറ്റി എഫ്.സി (യു.എസ്), മെൽബൺ സിറ്റി എഫ്.സി (ആസ്ട്രേലിയ), യോകഹാമ എഫ്. മറീനോസ് (ജപ്പാൻ), ക്ലബ് അത്ലറ്റികോ ടോർട്ട് (ഉറുഗ്വായ്), ജിറോണ എഫ്.സി (സ്പെയിൻ), സിചുവാൻ ജ്യൂനിയു എഫ്.സി (ചൈന) എന്നീ ടീമുകളാണ് നിലവിൽ സി.എഫ്.ജിക്ക് കീഴിലുള്ളത്. അബൂദബി രാജകുടുംബാംഗവും യു.എ.ഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായെദ് അല്‍ നഹ്യാനാണ് സി.എഫ്.ജിയില്‍ ഭൂരിഭാഗം ഓഹരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.