Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​യ​ലി​നെ സി​റ്റി ...

റ​യ​ലി​നെ സി​റ്റി  നാ​ണം​കൊ​ടു​ത്തി

text_fields
bookmark_border
റ​യ​ലി​നെ സി​റ്റി  നാ​ണം​കൊ​ടു​ത്തി
cancel

വാ​ഷി​ങ്​​ട​ൺ: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ് ക​പ്പി​ൽ റ​യ​ൽ മ​ഡ്രി​ഡി​ന്​ പെ​പ്​ ഗ്വാ​ർ​ഡി​യോ​ള​യു​ടെ ത​ന്ത്ര​ങ്ങ​ൾ​ക്കു​മു​ന്നി​ൽ നാ​ണം​കെ​ട്ട തോ​ൽ​വി. 4-1നാ​ണ്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി വ​മ്പ​ൻ​നി​ര​യു​മാ​യി ക​ള​ത്തി​ലെ​ത്തി​യ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ജേ​താ​ക്ക​ളെ ത​ക​ർ​ത്ത​ത്. ഇ​തോ​ടെ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ൽ റ​യ​ലി​ന്​ ര​ണ്ടാം തോ​ൽ​വി​യാ​യി. നേ​ര​ത്തെ, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നോ​ട്​ ഷൂ​ട്ടൗ​ട്ടി​ൽ തോ​റ്റി​രു​ന്നു. 

223 കോ​ടി​ക്ക്​ റ​യ​ൽ മ​ഡ്രി​ഡി​ൽ​നി​ന്നും സി​റ്റി റാ​ഞ്ചി​യ ബ്ര​സീ​ൽ താ​രം ഡാ​നി​ലോ​യെ ആ​ദ്യ പ​കു​തി​ത​ന്നെ ഇ​റ​ക്കി​യാ​യി​രു​ന്നു പെ​പ്​ ഗ്വാ​ർ​ഡി​യോ​ള ഗെ​യിം പ്ലാ​നൊ​രു​ക്കി​യ​ത്. മു​ൻ ക്ല​ബി​നെ​തി​രെ നി​റ​ഞ്ഞു​ക​ളി​ച്ച താ​രം ഇ​ട​തു​വി​ങ്ങി​ൽ സി​റ്റി​യു​ടെ മു​​ന്നേ​റ്റ​ങ്ങ​ൾ​ക്ക്​ മൂ​ർ​ച്ച​കൂ​ട്ടി. മ​റു​വ​ശ​ത്ത്​ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഒ​ഴി​കെ മു​ഴു​വ​ൻ താ​ര​ങ്ങ​ളെ​യും കോ​ച്ച്​ സി​ദാ​ൻ ക​ള​ത്തി​ലി​റ​ക്കി​യി​രു​ന്നു. ആ​ദ്യ പ​കു​തി ഇ​ഞ്ചോ​ടി​ഞ്ചാ​യി​രു​​ന്നെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ സി​റ്റി​യു​ടെ ‘നി​റം​മാ​റി’. തി​ര​മാ​ല​ക​ണ​ക്കെ ആ​ർ​ത്തി​ര​മ്പി​യെ​ത്തി​യ സി​റ്റി​യെ ത​ട​യാ​നാ​വാ​തെ റ​യ​ൽ നാ​ലു ഗോ​ളു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി. നി​ക​ള​സ്​ ഒാ​ട്ട​മെ​ൻ​ഡി (52ാം മി​നി​റ്റ്), ​റ​ഹീം സ്​​റ്റെ​ർ​ലി​ങ്​ (59), ജോ​ൺ സ്​​റ്റോ​ൺ (67), ബ്ര​ഹിം ഡി​യ​സ് (81) എ​ന്നി​വ​രാ​ണ്​ ഗോ​ൾ നേ​ടി​യ​ത്.  കെ​വി​ൻ ഡി​ബ്രൂ​യി​ൻ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കി. സ്​​പാ​നി​ഷ്​ കൗ​മാ​ര​താ​രം ഒാ​സ്​​കാ​ർ അ​നെ​യ്​​സ്​ (90) ആ​ണ്​ റ​യ​ലി​​െൻറ ആ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലെ വ​മ്പ​ന്മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ ബാ​ഴ്​​സ​ലോ​ണ തോ​ൽ​പി​ച്ചു. 31ാം മി​നി​റ്റി​ൽ നെ​യ്​​മ​ർ നേ​ടി​യ ഏ​ക ഗോ​ളി​ലാ​ണ്, ഹോ​സെ മൗ​റീ​ന്യോ​യു​ടെ സം​ഘ​ത്തെ ബാ​ഴ്​​സ​ലോ​ണ തോ​ൽ​പി​ച്ച​ത്. പ്രീ​സീ​സ​ൺ ടൂ​ർ​ണ​മ​െൻറി​ൽ നെ​യ്​​മ​റി​​െൻറ​ മൂ​ന്നാം ഗോ​ളാ​ണി​ത്. മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യെ​യും റ​യ​ൽ മ​ഡ്രി​ഡി​നെ​യും തോ​ൽ​പി​ച്ച്​ മ​ു​ന്നേ​റി​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​​റ്റ​ഡി​ന്​ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ലെ ആ​ദ്യ തോ​ൽ​വി​യാ​ണി​ത്. മ​​റ്റൊ​രു മ​ത്സ​ര​ത്തി​ൽ യു​വ​ൻ​റ​സ്​ 3-2ന്​ ​പി.​എ​സ്.​ജി​യെ തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballManchester cityLOS ANGELESmalayalam newssports news
News Summary - Manchester City thrash Real Madrid 4-1-sports news
Next Story