മാഞ്ചസ്റ്റർ സിറ്റിക്കും ടോട്ടൻഹാമിനും ജയം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കു പിറകെ കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്കും ടോട്ടൻഹാമിനും വിജയം. അവസാന സ്ഥാനക്കാരായ സണ്ടർലൻഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സിറ്റി തോൽപിച്ചപ്പോൾ എവർട്ടണിനെതിരെ 3-2നായിരുന്നു ടോട്ടൻഹാമിെൻറ വിജയം. ജയത്തോടെ ടോട്ടൻഹാം (56) രണ്ടാം സ്ഥാനത്തും ഒരു കളികുറവ് കളിച്ച മാഞ്ചസ്റ്റർ യുനൈറ്റഡ് 55 പോയൻറുമായി മൂന്നാം സ്ഥാനത്തുമാണ്. അർജൻറീനൻ താരം സെർജിയോ അഗ്യൂറോ 42ാം മിനിറ്റിലും മധ്യനിരതാരം ലെറോയ് സാനെ 59ാം മിനിറ്റിലുമാണ് സിറ്റിക്കായി ഗോൾ നേടിയത്.
ആവേശം നിറഞ്ഞതായിരുന്നു ടോട്ടൻഹാം^എവർട്ടൻ പോരാട്ടം. സൂപ്പർതാരം ഹാരി കെയ്ൻ രണ്ടു ഗോളുകൾ നേടി ടീമിനെ മുന്നിലെത്തിച്ചു. എന്നാൽ, മികച്ച മുന്നേറ്റം കാഴ്ചവെച്ച എവർട്ടൻ ലൂക്കാക്കുവിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. സമനിലക്കായി കുതിക്കുന്നതിനിടയിൽ ദിലെ അലി ഇഞ്ചുറി ടൈമിൽ ഗോൾ നേടി ടോട്ടൻഹാമിെൻറ ലീഡ് ഉയർത്തി. വലൻസിയിലൂടെ എവർട്ടൻ തിരിച്ചടിച്ചെങ്കിലും പിന്നീട് സമനില പിടിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.