ഞെട്ടിക്കുന്ന തോൽവിയോടെ സിറ്റി പുറത്ത്; അത്ലറ്റികോ ക്വാർട്ടറിൽ
text_fieldsപാരിസ്: ഹോം ഗ്രൗണ്ടിൽ ബാഴ്സലോണയുടെ തിരിച്ചുവരവിൽ പ്രചോദനമുൾകൊണ്ട് ലൂയി സെക്കൻഡ് സ്റ്റേഡിയത്തിൽ ബൂട്ടുകെട്ടിയ മൊണാേകാ ടീം പെപ് ഗാർഡിയോളയുടെ തന്ത്രങ്ങൾ മറികടന്ന് മുന്നേറിയപ്പോൾ, എവേ ഗോളിൽ കുരുങ്ങി മാഞ്ചസ്റ്റർ സിറ്റി പുറത്ത്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ മൊണാകോ സിറ്റിയെ തോൽപിച്ചത് 3-1ന്. ഇതോടെ 6-6െൻറ അഗ്രഗേറ്റ് സ്കോറിന് കളിയവസാനിച്ചപ്പോൾ സിറ്റിയുടെ തട്ടകത്തിൽ നേടിയ വിലപ്പെട്ട എവേ ഗോളുകളിൽ പോർചുഗീസുകാരനായ ലിയണാർഡോ ജാർഡിമിെൻറ ശിക്ഷണത്തിലിറങ്ങിയ മൊണാകോ ക്വാർട്ടറിലിടം നേടി. കിലിയാൻ ലോട്ടിൻ, ഫാബിയാനോ, ടീമിയസ് ബകായോേകാ എന്നിവർ ഗോൾ നേടിയപ്പോൾ ലെറോയ് സാനെയാണ് സിറ്റിയുടെ ഗോൾ നേടിയത്.
മുട്ടുമടക്കി പെപ്
സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി അഞ്ചു ഗോൾ അടിെച്ചങ്കിലും വഴങ്ങിയത് മൂന്നു ഗോളുകളാണ്. ആ കളിയിൽ തിളങ്ങിയ െമാണാകോയുടെ ഗോളടിവീരൻ ഫാൽകാവോ പരിക്കുകാരണം രണ്ടാം പാദത്തിൽ ഇറങ്ങിയിരുന്നില്ല. തുടക്കംമുതലെ ആക്രമിച്ചുകളിച്ച മൊണാകോ എട്ടാം മിനിറ്റിൽ തന്നെ ലോട്ടിനിലൂടെ ആദ്യ ഗോൾ നേടി. 29ാം മിനിറ്റിൽ ബ്രസീൽ താരം ഫാബിയാേനാ രണ്ടാം ഗോൾ നേടിയതോടെ തിരിച്ചുവരവിെൻറ സൂചനകൾ മൊണാകോ നൽകിയിരുന്നു. എന്നാൽ 71ാം മിനിറ്റിൽ സാനെ സിറ്റിക്കായി തിരിച്ചടിച്ചതോടെ സ്കോർ 6-5 ആയി സന്ദർശകർ ഉൗർജം ആവാഹിച്ചു. എന്നാൽ സന്തോഷത്തിന് ദീർഘായുസുണ്ടായിരുന്നില്ല. 77ാം മിനിറ്റിൽ ഫ്രീകിക്ക് ഷോട്ട് ഹെഡറിലൂടെ ബകായാകോ ഗോളാക്കിമാറ്റി തിരിച്ചടിച്ചു. സമനിലകൊണ്ട് ക്വാർട്ടറിൽ പ്രവേശിപ്പിക്കുമെന്ന് മനസ്സിലാക്കിയ മൊണാകോ പ്രതിരോധം കനപ്പിച്ചതോടെ സിറ്റിയുടെ മുന്നോട്ടുള്ള പ്രയാണം അവസാനിച്ചു.
ഗോളടിക്കാതെ അത്ലറ്റികോ ക്വാർട്ടറിൽ
യൂറോപ്പിലെ വൻകിട ക്ലബായി മാറിയെന്നറിയിച്ച് തുടർച്ചയായ നാലാം തവണയും സ്പാനിഷ് വമ്പന്മാരായ അത്ലറ്റിേകാ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് കുതിച്ചു. സ്വന്തം തട്ടകത്തിലെ രണ്ടാം പാദത്തിൽ ഗോളടിപ്പിക്കാൻ അനുവദിക്കാതെ ജർമൻ ടീം ബയർ ലവർകൂസൻ പിടിച്ചുനിന്നെങ്കിലും ആദ്യ പാദത്തിലെ 4-2െൻറ വൻ ജയത്തിലാണ് അത്ലറ്റികോയുടെ ക്വാർട്ടർ പ്രവേശനം. ഇരുടീമിെൻറയും ഗോളികൾ നിറഞ്ഞാടിയ മത്സരത്തിൽ ഗോളുറപ്പിച്ച ഫോർവേഡുകളുടെ മുന്നേറ്റങ്ങളെല്ലാം മുനയൊടിഞ്ഞു. എയ്ഞ്ചൽ കൊരേര, അേൻായിൻ ഗ്രീസ്മാൻ എന്നിവർക്ക് അവസരങ്ങൾ പലതും ലഭിച്ചെങ്കിലും നിർഭാഗ്യംകൊണ്ട് പന്ത് പലതും വലയിലെത്തിയില്ല. 67ാം മിനിറ്റിൽ മൊണാകോയുടെ ഗോളെന്നുറപ്പിച്ച മൂന്നുഷോട്ടുകൾ ഒന്നിനുപിറകെ ഒന്നായി തടുത്തിട്ട് അത്ലറ്റികോ ഗോളി ജാൻ ഒബ്ലാകിെൻറ അസാധ്യ സേവിങ് അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.