ഗോൾ കീപ്പർക്ക് ചോർന്നു; യുനൈറ്റഡ് എഫ്.എ കപ്പിൽ നിന്നും പുറത്ത്
text_fieldsലണ്ടൻ: എന്നും വിശ്വസ്ഥതയോടെ യുനൈറ്റഡിെൻറ വലകാത്ത ഹീറോ, ഒരൊറ്റ മത്സരത്തോടെ സീറോയ ആയ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്.ആരാധകർ ആവേശത്തോടെ കാത്തിരുന്ന എഫ്.എ കപ്പ് സെമിപോരാട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ഗോളി ഡേവിഡ് ഡിഹിയക്ക് വമ്പൻ പിഴവ് സംഭവിച്ചപ്പോൾ, ചെൽസിക്കു മുന്നിൽ 3-1ന് േതാറ്റ് യുനൈറ്റഡ് കിരീടമില്ലാത്ത സീസണിനെ ഒരിക്കൽ കൂടി ഏറ്റുവാങ്ങി. ജയത്തോടെ ചെൽസി ആഗസ്റ്റ് ഒന്നിന് ഫൈനൽ പോരാട്ടത്തിൽ ആഴ്സനലിനെ നേരിടും.
ഡേവിഡ് ഡിഹിയയുടെ രണ്ടു പിഴവുകളാണ് യുനൈറ്റഡിെൻറ കണക്കുകൂട്ടൽ തെറ്റിച്ചത്. ആദ്യ പകുതിക്ക് തൊട്ടു മുമ്പും ശേഷവും രണ്ടു തവണയാണ് ചെൽസി സ്ട്രൈക്കർമാരുടെ ദുർബല ഷോട്ടുകൾ ഡേവിഡ് ഡിഹിയയുടെ കൈകളിൽ ഉരസി വലയിൽ പതിച്ചത്. ഒലീവിയർ ജിറൂഡും(45), മാസൺ മൗണ്ടുമായിരുന്നു(46) സ്കോറർമാർ. മാനസികമായി തളർന്ന യുനൈറ്റഡിന് 74ാം മിനിറ്റിൽ ഒരു സെൽഫ് ഗോളും എത്തിയതോടെ (ഹാരി മഗ്വെയ്ർ-74) തോൽവി ഉറപ്പിച്ചു. ബ്രൂണോ ഫെർണാണ്ടസ് 85ാം മിനിറ്റിൽ നേടിയ പെനാൽറ്റിഗോളായിരുന്നു യുനൈറ്റഡിന് നേരിയ ആശ്വാസം നൽകിയത്.
ലോക്ഡൗണിനായി കളി നിർത്തുന്നതിന് മുന്നെയുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസിയെ യുനൈറ്റഡ് പ്രീമിയർ ലീഗ് മത്സരത്തിൽ തോൽപിച്ചിരുന്നു. 3-5-2 ഫോർമാറ്റിൽ ഒരിക്കൽ കൂടി ഒലെ ഗണ്ണർ സോൾഷ്യർ ടീമിനെ ഇറക്കിയെങ്കിലും ഇത്തവണ ഫലിച്ചില്ല. ടീം മാറ്റങ്ങളെല്ലാം പാളിയപ്പോൾ ആരാധകർ കാത്തിരുന്ന കിരീടമോഹവും പൊലിഞ്ഞു.
...മാച്ച് പോയൻറ്സ്....
-ചെൽസിയുടെ 14ാം എഫ്.എ കപ്പ് ഫൈനലാണിത്. ആഴ്സണലാണ്(21) ഏറ്റവും കൂടുതൽ തവണ എഫ്.എ കപ്പ് ഫൈനലിലെത്തിയ ടീം
-ഇതു ആറാം തവണയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ചെൽസിയോട് എഫ്.എ കപ്പിൽ തോറ്റു പുറത്താവുന്നത്.
-ഇതിനു മുമ്പ് 2018 എഫ്.എ കപ്പ് ഫൈനലിലാണ് ചെൽസി മാഞ്ചസ്റ്റർ യുറ്റൈഡിനെ അവസാനമായി തോൽപിക്കുന്നത്. പിന്നീട് നടന്ന ഏല്ലാ ഫോർമാറ്റ് മത്സരങ്ങളിലും നാലു തോൽവിയും രണ്ടു സമനിലയും ഏറ്റു വാങ്ങാനായിരുന്നു ചെൽസിയുടെ വിധി.
-കഴിഞ്ഞ ജനുവരിയിൽ ബേൺലിയോട് തോറ്റതിനു ശേഷം ഇതാദ്യമായാണ് യുനൈറ്റഡ് കളി കൈവിടുന്നത്. തോൽവിയറിയാത്ത 19 മത്സരങ്ങൾക്ക് ഇതോടെ അവസാനം.
-എഫ്.എ കപ്പിൽ ഒലീവിയർ ജിറൂഡിെൻറ 16ാം ഗോളാണിത്. അഗ്യൂറോയാണ് (19 ഗോൾ) എഫ്.എ കപ്പ് നിലവിലെ ടോപ് സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.