ഇംഗ്ലണ്ടിൽ എല്ലാം തീരുമാനമായി; മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ചാമ്പ്യൻസ് ലീഗിന്
text_fieldsലണ്ടൻ: കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇംഗ്ലണ്ടിലെ കളിമൈതാനങ്ങളിൽ വീണ്ടും ലീഗ് ഫുട്ബാളിെൻറ ചൂടുയർന്നപ്പോൾ ചോദ്യം ഒന്നുമാത്രമായിരുന്നു. ആരൊക്കെയാകും ചാമ്പ്യൻസ് ലീഗിനുണ്ടാകുക?. എതിരാളികളെ ബഹുദൂരം പിന്നിലാക്കി ലിവർപൂൾ മാസങ്ങൾക്കുമുേമ്പ കിരീടമുറപ്പിച്ചിരുന്നു.
ലീഗിെൻറ അവസാനദിനമായ ‘സൂപ്പർസൺഡേ‘യിൽ പന്തുതട്ടാനിറങ്ങുേമ്പാഴും ചാമ്പ്യൻസ് ലീഗിനുള്ള മുഴുവൻ ടിക്കറ്റുകളും ഉറപ്പാക്കിയിരുന്നില്ല. ലെസ്റ്റർ സിറ്റി ഉയർത്തിയ കടുത്ത വെല്ലുവിളിയെ രണ്ടുഗോളുകൾക്ക് മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും വോൾവ്സിനെ രണ്ടുഗോളുകൾക്ക് തകർത്ത് ചെൽസിയും ചാമ്പ്യൻസ്ലീഗ് ടിക്കറ്റ് ഉറപ്പാക്കി.
ബോക്സിൽ ആൻറണി മാർഷലിനെ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന് മുൻതൂക്കം നൽകിയത്. കളിയവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കേ ജെസ്സി ലിംഗാർഡ് ലെസ്റ്ററിെൻറ വല ഒരിക്കൽ കൂടി കുലുക്കി. ആദ്യപകുതിയുടെ അവസാനമിനുട്ടുകളിൽ ചെൽസിക്കായി മാസൺ മൗണ്ടും ഒളിവർ ജെറൂഡും കുറിച്ച ഗോളുകൾക്ക് മറുപടി നൽകാൻ വോൾവ്സിനായില്ല.
മുഴുവൻ മത്സരങ്ങളും പൂർത്തിയായപ്പോൾ ലിവർപൂളിന് 99ഉം മാഞ്ചസ്റ്റർ സിറ്റിക്ക് 81ഉം പോയൻറാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 66 പോയേൻറാടെ മൂന്നാമതും 66 പോയൻറുമായിത്തന്നെ ചെൽസി നാലാമതുമാണ്. തോൽവിയോടെ 62 പോയൻറുമായി ലെസ്റ്റർ സിറ്റി അഞ്ചാമതുതന്നെ തുടർന്നു. ആദ്യ നാലുസ്ഥാനക്കാർക്കാണ് ചാമ്പ്യൻസ്ലീഗിലേക്ക് നേരിട്ട് യോഗ്യത ഉറപ്പാകുക.
നിർണായകമല്ലാത്ത മറ്റുമത്സരങ്ങളിൽ ചാമ്പ്യൻമാരായ ലിവർപൂൾ ന്യൂകാസിലിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തകർത്തു. നോർവിച്ച് സിറ്റിയെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി കലാശക്കൊട്ട് ഗംഭീരമാക്കി. ഇഞ്ചോടിഞ്ച് മത്സരത്തിൽ വാറ്റ്ഫോൾഡിനെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് ആഴ്സണൽ മറികടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.