മൗറീന്യോക്ക് പിഴക്കുന്നു; യുനൈറ്റഡിന് വീണ്ടും തോൽവി
text_fieldsലണ്ടൻ: യുനൈറ്റഡിെൻറ ഡ്രസിങ് റൂമിലെ സ്വരച്ചേർച്ചയില്ലായ്മ കളത്തിലും പ്രതിഫലിക്കുന്നു. ഹൊസെ മൗറീന്യോക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും പിഴച്ചപ്പോൾ, പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം യുനൈറ്റഡിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡിന് 3-1െൻറ ഞെട്ടിക്കുന്ന തോൽവി. ഇതോടെ, മൗറീന്യോയുടെ ഇരിപ്പിടത്തിന് വീണ്ടും സമ്മർദമേറുന്നു. കഴിഞ്ഞദിവസം ലീഗ് കപ്പിൽ രണ്ടാം ഡിവിഷൻ ടീമായ ഡർബി കൗണ്ടിയോട് യുനൈറ്റഡ് തോറ്റ് പുറത്തായിരുന്നു. പ്രീമിയർ ലീഗിൽ ഏഴു മത്സരത്തിനിടെ ടീമിെൻറ മൂന്നാം തോൽവിയാണിത്.
അലക്സി സാഞ്ചസ്, ജെസെ ലിംഗാഡ്, അേൻറാണിയോ വലൻസിയ തുടങ്ങിയ താരങ്ങളെ അന്തിമ ടീമിൽ ഉൾപ്പെടുത്താതെ മൗറീന്യോ അണിയിച്ചൊരുക്കിയ ടീമിന് അക്രമണശേഷി തീരെ കുറവായിരുന്നു. താരതമ്യേന ദുർബല ടീമിനെതിരെ ഡിഫൻസീവ് ശൈലി ഉപയോഗിച്ചത് (5-3-2) വിനയായി. മുന്നേറ്റത്തിലുള്ള ലുക്കാക്കുവും മാർഷ്യലും മധ്യനിരയുമായി പൊരുത്തമില്ലാത്ത നീക്കങ്ങളാണ് നടത്തിയതത്രയും. പാബ്ലോ സെബല്ലേറ്റയുടെ അസിസ്റ്റിൽ ഫലിപ്പെ ആൻഡേഴ്സണാണ്(5) വെസ്റ്റ്ഹാമിെൻറ ആദ്യ േഗാൾ നേടുന്നത്. പിന്നീട് 43ാം മിനിറ്റിൽ രണ്ടാംഗോൾ.
വിങ്ങർ ആൻഡ്രി യാർമലോകോയുടെ ഷോട്ട് വിക്ടർ ലിൻഡ്ലോഫിെൻറ കാലിൽ തട്ടി വഴിതിരിഞ്ഞതോടെ, ഡിഹിയക്ക് അവസരം നൽകാതെ വലയിൽ. ഇതോടെ, യുനൈറ്റഡ് കൂടുതൽ പ്രതിരോധത്തിലായി. പകരക്കാരനായെത്തിയ മാർകസ് റാഷ്ഫോഡ് 71ാം മിനിറ്റിൽ തിരിച്ചടിച്ച് പ്രതീക്ഷ നൽകിയെങ്കിലും കാര്യമുണ്ടായില്ല. രണ്ടു മിനിറ്റുകളൾക്കുള്ളിൽ മാർക് നോബിളിെൻറ സുന്ദരാമായ ത്രുപാസ് സ്വീകരിച്ച് മാർകോ അർനോടോവിച്ച് (74) വീണ്ടും നിറയൊഴിച്ചതോടെ മാഞ്ചസ്റ്ററുകാർ പതറി. ബെഞ്ചിലുള്ള ഫ്രഡിനെയും യുവാൻ മാറ്റയെയും ഇറക്കി മൗറീന്യോ പരീക്ഷണം നടത്തിനോക്കിയെങ്കിലും രക്ഷയുണ്ടായില്ല. നിലവിൽ 10ാം സ്ഥാനത്താണ് യുനൈറ്റഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.