നൂകാംപിൽ അങ്കത്തിനൊരുങ്ങി യുനൈറ്റഡ്
text_fieldsബാഴ്സലോണ: ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ടു സെമിഫൈനലിസ്റ്റുകളെ ചൊവ്വാഴ്ച അറിയാം. നിർണായക രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ബാഴ്സലോണ മാഞ്ചസ്റ്റർ യുനൈറ് റഡിനോടും യുവൻറസ് അയാക്സിനോടും കൊമ്പുകോർക്കും. ആദ്യപാദ മത്സരത്തിൽ ബാഴ്സ യു നൈറ്റഡിനെ 1-0ത്തിന് തോൽപിച്ചപ്പോൾ യുവൻറസ് അയാക്സിെൻറ തട്ടകത്തിൽ 1-1ന് സമനി ലയിലായിരുന്നു.
ഒരു അത്ഭുതം കൂടി പ്രതീക്ഷിച്ച്
പി.എസ്.ജിക്കെതിരെ വിമാനം ക യറുേമ്പാൾ ‘തോൽക്കാൻ പറക്കുന്നവർ’ എന്നായിരുന്നു യുനൈറ്റഡ് വിമർശകർ സോൾഷെയറു ടെ ടീമിനെ കളിയാക്കിയത്. പക്ഷേ, അത്ഭുതതത്തിൽ വിശ്വസിച്ച മുൻ താരം കൂടിയായ സോൾഷെയർ പാരിസിൽ പോയി കളി ജയിച്ചു. ഒാൾഡ് ട്രാഫോഡിൽ ആദ്യ പാദത്തിൽ 2-0ത്തിന് തോറ്റതിനു ശേഷമായിരുന്നു 3-2െൻറ തിരിച്ചുവരവ്.
ബാഴ്സക്കെതിരെ നൂകാംപിലേക്ക് വിമാനം കയറുേമ്പാൾ പാരിസിൽ സംഭവിച്ച അത്ഭുതം വീണ്ടും ആവർത്തിക്കാനാവുമോയെന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്. തുടർച്ചയായ 18 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബാഴ്സ കുതിക്കുന്നത്. ആദ്യ പാദത്തിൽ ഒരു ഗോൾ അടിച്ച ആനുകൂല്യം കൂടിയാവുേമ്പാൾ സ്വന്തം തട്ടകത്തിൽ ബാഴ്സ ആത്മവിശ്വാസത്തോടെ പന്തുതട്ടും.
ലാലിഗയിലെ അവസാന മത്സരത്തിൽ ഇറങ്ങാതിരുന്ന മുൻനിര താരങ്ങൾ പൂർണ വിശ്രമം നേടിയായിരിക്കും കളത്തിലിറങ്ങുന്നത്. മെസ്സിപ്പടയെ പ്രോത്സാഹിപ്പിക്കാനായി ഹോം ഗ്രൗണ്ടിലെ ആർപ്പുവിളികൾ കൂടിയാവുേമ്പാൾ, മൂർച്ചകൂടുന്ന കറ്റാലൻ ആക്രമണം ചെറുക്കാൻ യുനൈറ്റഡിന് നന്നായി വിയർേക്കണ്ടിവരും.
നന്നായി ഒരുങ്ങി യുവൻറസ്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോമിലാണ് യുവൻറസിെൻറ പ്രതീക്ഷ മുഴുവൻ. നിർണായക സമയത്തെല്ലാം സ്കോർ ചെയ്യുന്ന ക്രിസ്റ്റ്യാനോയുടെ മികവിലാണ് യുവൻറസ് ഇതുവരെ എത്തിയത്. അയാക്സിെൻറ തട്ടകത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ 1-1ന് സമനിലയിലായപ്പോൾ വിലപ്പെട്ട എവേ ഗോൾ പോർചുഗീസ് താരത്തിെൻറ വകയായിരുന്നു.
എന്നാൽ, ഡച്ച് ക്ലബ് നല്ല ആത്മവിശ്വാസത്തിലാണ്. യുവതാരങ്ങൾ നിറഞ്ഞ അയാക്സ് ടീം ഹാട്രിക് ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെ മുട്ടുകുത്തിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്. അതിവേഗ മുന്നേറ്റങ്ങളുമായി വിസ്മയിപ്പിക്കുന്ന അയാക്സ് യുവൻറസിനെ അട്ടിമറിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.