തോറ്റുതോറ്റ് യുനൈറ്റഡ്; സോൾഷ്യറുടെ തലയുരുളുമോ?
text_fieldsമാഞ്ചസ്റ്റർ: പഴയകാല പ്രതാപത്തിെൻറ നിഴൽപോലുമാകാനാവാതെ ഉഴറുന്ന മാഞ്ചസ്റ്റ ർ യുനൈറ്റഡിൽ തലയുരുളും കാലം. ഏറ്റവുമൊടുവിൽ പ്രീമിയർ ലീഗിൽ ഏറ്റവും ദുർബലരായ ബേ ൺലിയോട് ഏകപക്ഷീയമായ രണ്ടു ഗോളിന് കഴിഞ്ഞദിവസം തോൽക്കുകയും കളി പൂർത്തിയാകാ ൻ നിൽക്കാതെ കാണികളിലേറെയും ഓൾഡ് ട്രാഫോഡ് വിട്ടു മടങ്ങുകയും ചെയ്തതോടെയാണ് ട ീമിൽ സമ്മർദം മുറുകിയത്. ക്രിസ്വുഡ്, ജെയ് റോഡ്രിഗസ് എന്നിവരുടെ ഗോളുകൾക്കായിരുന്നു റാഷ്ഫോഡില്ലാത്ത മാഞ്ചസ്റ്റർ ടീമിനെ ബേൺലി തകർത്തുവിട്ടത്.
ആദ്യാവസാനം ദുർബലമായി പന്തു തട്ടിയ ആതിഥേയർ കഴിഞ്ഞദിവസം ലിവർപൂളിനെതിരെ പുറത്തെടുത്ത പ്രകടനം േപാലുമില്ലാതെ തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. വാറ്റ്ഫോഡ്, വെസ്റ്റ് ഹാം, ബേൺമൗത്ത്, ന്യൂ കാസിൽ, ക്രിസ്റ്റൽ പാലസ് തുടങ്ങി ഏറ്റവും ദുർബലർെക്കതിരെയൊക്കെയും ഈ സീസണിൽ തോൽവി വഴങ്ങിയവരെ അനായാസമായാണ് എതിരാളികൾ വീഴ്ത്തിയത്.
2013ൽ അലക്സ് ഫെർഗുസൺ മടങ്ങിയശേഷം വർഷങ്ങളായി മോശം കളി തുടരുന്ന ടീം പുതിയ ട്രാൻസ്ഫർ സീസൺ തുടങ്ങിയെങ്കിലും മികച്ച താരങ്ങളെ കണ്ടെത്തി കരുത്തു പകരാൻ ശ്രമം ആരംഭിച്ചിട്ടില്ല. ഇതോടെ, ഏറെ കാലത്തിനിടെ ഉടമകളായ േഗ്ലസർ കുടുംബത്തിനെതിരെയും താരങ്ങൾക്കെതിരെയും കഴിഞ്ഞദിവസം മൈതാനത്ത് കൂക്കിവിളി മുഴങ്ങിയത് ശ്രദ്ധേയമായി.
കോച്ച് സോൾഷ്യറെ പുറത്താക്കാൻ ക്ലബിൽ മുറവിളി ശക്തമാണെങ്കിലും തൽക്കാലം നിലനിർത്താനാണ് തീരുമാനം. പോയൻറ് പട്ടികയിൽ ടീം ഇപ്പോഴും അഞ്ചാം സ്ഥാനത്തുണ്ടെങ്കിലും നാലാമതുള്ള ചെൽസിയുമായി പോയൻറ് അകലം ആറായി ചുരുങ്ങി.
ഒന്നാമതുള്ള ലിവർപൂളുമായി 30 പോയൻറും. അതായത്, അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ പന്തു തട്ടണമെങ്കിൽ ചെൽസിെയക്കാൾ മുന്നിലെത്താനാകണം. സോൾഷ്യർ സ്ഥിരം കോച്ചായി ചുമതലയേറ്റ ശേഷം ടീം ജയിച്ചതിനെക്കാൾ കൂടുതൽ തോൽവി വഴങ്ങിയെന്ന റെക്കോഡും ഇതോടെ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.