മാഞ്ചസ്റ്ററിൽ സോൾഷെയർ യുഗത്തിന് വിജയത്തുടക്കം; കർഡിഫ് സിറ്റിയെ 5-1ന് തകർത്തു
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിൽ പുതിയ കോച്ച് ഒലെ സോൾഷെയറിന് തകർപ്പൻ ജയത്തോട െ തുടക്കം. മൗറീന്യോക്കു കീഴിയിൽ നിറം മങ്ങിയിരുന്ന താരങ്ങൾ പുതിയ കോച്ചിെൻറ പ്രോത്സ ാഹനത്തിൽ ലോകോത്തര പ്രകടനം കാഴ്ച്ചവെച്ചപ്പോൾ, കർഡിഫ് സിറ്റിയെ യുനൈറ്റഡ് തകർത്തു വിട്ടത് 5-1ന്. സമീപകാലത്ത് യുനൈറ്റഡിെൻറ ഏറ്റവും വലിയ എവേ വിജയമാണിത്. മാർകസ് റാഷ്ഫോഡ്, ആൻഡർ ഹെരേര, ആൻറണി മാർഷ്യൽ, ജെസെ ലിംഗാർഡ് എന്നിവരാണ് യുനൈറ്റഡിെൻറ സ്കോറർമാർ. 18 മത്സരങ്ങളിൽ 29 പോയൻറുമായി യുനൈറ്റഡ് ആറാം സ്ഥാനത്താണ്. ഫെർഗൂസൻ യുഗത്തിനു ശേഷം (2013) ആദ്യമായാണ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ അഞ്ചു ഗോളിന് ജയിക്കുന്നത്.
പതിവിൽനിന്ന് വ്യത്യസ്തമായി ഉണർവും ഉൗർജ്വവും ലഭിച്ച 11 താരങ്ങളെയാണ് സോൾഷെയർക്കു കീഴിയിൽ കർഡിഫിെൻറ തട്ടകത്തിൽ കണ്ടത്. മുന്നേറ്റത്തിലുള്ള മാർഷ്യൽ-റാഷ്ഫോർഡ്-ലിംഗാഡ് ത്രയങ്ങൾക്ക് ഇടതുവിങ്ങിനിന്നും പോൾ പോഗ്ബയും വലതു വിങ്ങിലൂടെ ആൻഡർ ഹെരേരയും ഇടതടവില്ലാതെ പന്തെത്തിച്ചു. മധ്യനിരയെയും മുന്നേറ്റത്തെയും കോർത്തിണക്കി നടുവിൽ മാറ്റിച്ചും നിന്നതോടെ എതിർ പോസ്റ്റിലേക്ക് പന്തിെൻറ ചലനം അനായാസമായി. മൂന്നാം മിനിറ്റിൽ ഫ്രീകിക്ക് ഗോളുമായി മാർകസ് റാഷ്ഫോർഡാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് ആൻഡർ ഹെരേരയും(29), ആൻറണി മാർഷ്യലും (41). അതിനിടക്ക് പെനാൽറ്റിയിലാണ് കാർഡിഫ് സിറ്റി (38 വിക്ടർ കമാറാസ) ഒരു ഗോൾ തിരിച്ചത്.
മൗറീന്യോയുടെ ഗെയിം പ്ലാനിൽനിന്നു വ്യത്യസ്തമായി മൂന്ന് ഗോളിന് മുന്നിട്ടു നിന്നിട്ടും യുനൈറ്റഡ് ഡിഫൻസിലേക്ക് നീങ്ങിയതേയില്ല. രണ്ടാം പകുതിയിലും വമ്പൻ മുന്നേറ്റങ്ങളുമായി നിറഞ്ഞതോടെ, ജെസെ ലിംഗാർഡ് (57 പെനാൽറ്റി, 90) ഗോൾ പട്ടിക പൂർത്തിയാക്കി. പോർചുഗീസ് കോച്ചിനോട് പലപ്പോഴായി ഉടക്കി ബെഞ്ചിലിരിക്കേണ്ടി വന്ന പോൾ പോഗ്ബയുടെ പ്രകടനമായിരുന്നു ശ്രദ്ധേയം. രണ്ടു ഗോളിന് വഴിയൊരുക്കിക്കൊടുത്ത താരം മത്സരത്തിൽ നൽകിയത് നൂറു പാസുകൾ. മുമ്പ് ശരാശരി 64 പാസുകൾ മാത്രമായിരുന്നു ഫ്രഞ്ച് താരത്തിെൻറ സംഭാവന. ഇൗ പോരാട്ടവീര്യം തുടർന്നാൽ, സോൾഷെയർക്കു കീഴിൽ വരുംനാളുകൾ യുനൈറ്റഡിന് പ്രതീക്ഷയുള്ളതാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.