തകർന്നടിഞ്ഞ് യുനൈറ്റഡ്
text_fieldsലണ്ടൻ: ആഘോഷം നിറയേണ്ട ഇൗസ്റ്റർ ദിനത്തിൽ ഗൂഡിസൺ പാർക്കിലെ തെളിഞ്ഞ ആകാശത്ത് ഇതു പോലൊരു ‘വധം’ സോൾഷെയറും സംഘവും ഒട്ടും പ്രതീക്ഷിച്ചുകാണില്ല. ഗോളടിച്ചുകൂട്ടിയ എ വർട്ടൺ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ തകർത്തുവിട്ട ത്.
കളിയുടെ ഒാരോ മേഖലയിലും തുടക്കത്തിലേ തോൽവി സമ്മതിച്ച് പന്തുതട്ടിയ യുനൈറ്റഡിനെതിരെ അതിമനോഹരമായാണ് എവർട്ടൺ കളിച്ചത്. 13ാം മിനിറ്റിൽ റിച്ചാർലിസണിലൂടെ സ്കോറിങ് തുടങ്ങിയ ടീം കൃത്യമായ ഇടവേളകളിൽ സ്കോറിങ് തുടർന്നു. കളി മറന്ന യുനൈറ്റഡ് വലയിൽ റിച്ചാർലിസണിനുപുറമെ ഗിൽഫി സിഗുഡ്സൺ, ലുകാസ് ഡിഗ്നെ, തിയോ വാൽക്കോട്ട് എന്നിവരും ഗോൾ അടിച്ചുകയറ്റി.
പ്രതിരോധം തീരെ പാളിപ്പോയ കളിയിൽ കൗണ്ടർ ആക്രമണങ്ങളാണ് പലപ്പോഴും ഗോളിൽ കലാശിച്ചത്. എവേ മത്സരങ്ങളിൽ യുനൈറ്റഡിെൻറ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഇൗ സീസണിൽ ഇതുവരെ 48 ഗോളുകൾ വഴങ്ങിയതും യുനൈറ്റഡിെൻറ ചരിത്രത്തിൽ ആദ്യം. ഇതോടെ, അടുത്തിടെ മാത്രം സ്ഥിരം പരിശീലകനായി സ്ഥാനക്കയറ്റം കിട്ടിയ സോൾഷ്യർക്കെതിരെ വിമർശനം ശക്തമായി.
മറ്റു മത്സരങ്ങളിൽ വാറ്റ്ഫോഡ് 2-1ന് ഹഡേഴ്സ്ഫീൽഡിനെയും ന്യൂകാസിൽ യുനൈറ്റഡ് 3-1ന് സതാംപ്ടണെയും തോൽപിച്ചു. ലെസ്റ്റർ സിറ്റി-വെസ്റ്റ് ഹാം യുനൈറ്റഡ് കളി 2-2ന് സമനിലയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.