ചാമ്പ്യൻസ് ലീഗ്: സെവിയ്യ-മാഞ്ചസ്റ്റർ യുനൈറ്റഡ് മത്സരം ഗോൾരഹിത സമനിലയിൽ
text_fieldsമഡ്രിഡ്: ഡേവിഡ് ഡിഹയയെന്ന സ്പാനിഷ് ഗോൾകീപ്പറെ കീഴടക്കാൻ സ്പാനിഷ് ക്ലബ് സെവിയ്യ തൊടുത്തുവിട്ടത് 25 ഷോട്ടുകൾ. അതിൽ, എട്ട് ഷോട്ടുകൾ ഗോളെന്നുറപ്പിച്ച് പോസ്റ്റിനുള്ളിലേക്ക് പറന്നെങ്കിലും മാഞ്ചസ്റ്റർ യുനൈറ്റഡ് ഗോളി ഡിഹയക്കു മുന്നിൽ എല്ലാം നിഷ്പ്രഭമായി.
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആദ്യപാദ േപാരാട്ടത്തിൽ സെവിയ്യയുടെ തട്ടകത്തിൽ യുനൈറ്റഡിന് 0-0 സമനില. ഇനി മാർച്ച് 13ന് ഒാൾഡ്ട്രാഫോഡിൽ നടക്കുന്ന രണ്ടാം പാദത്തിൽ സെവിയ്യയെ ഒരു ഗോളിനെങ്കിലും തോൽപിക്കാനായാൽ ഹൊസെ മൗറീന്യോക്കും സംഘത്തിനും ക്വാർട്ടറിലേക്ക് കയറാം.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർ സൂപ്പർ പോരാട്ടത്തിൽ ചിത്രത്തിലേ ഇല്ലായിരുന്നു. തുടക്കംമുതലേ ആക്രമിച്ചുകളിച്ച സെവിയ്യയോട് എതിരിടാൻ റൊമേലു ലുക്കാക്കു^യുവാൻ മാറ്റ-അലക്സി സാഞ്ചസ് സംഖ്യത്തിന് തീരെ കരുത്തുണ്ടായില്ല. സെവിയ്യയുടെ പോസ്റ്റിലേക്ക് യുനൈറ്റഡ് ആകെ ഉതിർത്തത് ആറു ഷോട്ടുകൾ മാത്രം. അതിൽ ഗോളിക്കുനേരെ ചെന്നത് ഒറ്റ തവണയും. 90 മിനിറ്റും നീണ്ട, ഗോളി ഡിഹയയുടെ രക്ഷാപ്രവർത്തനത്തിലാണ് സെവിയ്യയുടെ ഗോളടിക്കാമെന്ന പ്രതീക്ഷകളെല്ലാം ഇല്ലാതായത്.
മറ്റൊരു മത്സരത്തിൽ യുക്രെയ്ൻ ക്ലബ് ഷാക്തർ ഡൊണസ്ക് 2-1ന് ഇറ്റാലിയൻ കരുത്തരായ എ.എസ്. റോമയെ േതാൽപിച്ചു. സെൻഗ്വിസ് അൺഡറിെൻറ (41) ഗോളിന് പിന്നിൽ നിന്നശേഷം ഫെകുൻഡോ ഫെരിയാര (52), െഫ്രഡ് (71) എന്നിവരുടെ േഗാളിലാണ് ഷാക്തർ ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.