യുനൈറ്റഡിന് ജയം, പി.എസ്.ജിയും ബയേണും ഫൈനലിൽ
text_fieldsലണ്ടൻ: വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി പ്രീമിയർ ലീഗ് കിരീടം നേരത്തെ അടിയറവുവെച്ച മാഞ്ചസ്റ്റർ യുനൈറ്റഡ് വീണ്ടും വിജയവഴിയിൽ. 11ാം സ്ഥാനക്കാരായ ബോൺ മൗത്തിനെ 2-0ത്തിന് തോൽപിച്ചാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ജയത്തിലേക്ക് തിരിച്ചെത്തിയത്. 28ാം മിനിറ്റിൽ ക്രിസ് സ്മാളിങ്ങും 70ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവുമാണ് വിജയമൊരുക്കിയത്. ആന്ദ്രെ ഹെരേര-ജെസെ ലിംഗാർഡ് എന്നിവരുടെ നീക്കത്തിനൊടുവിലാണ് സ്മാളിങ് സ്കോർ ചെയ്ത്. രണ്ടാം പകുതിയിൽ പോൾ പൊഗ്ബയുടെ പാസിലാണ് ലുക്കാക്കുവിെൻറ ഗോൾ. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള (74) യുനൈറ്റഡിന് തൊട്ടുപിന്നിലുള്ള ലിവർപൂളിനേക്കാൾ (70) നാലു പോയൻറ് ലീഡായി.
പി.എസ്.ജി ൈഫനലിൽ
പാരിസ്: ലീഗ് 1 ചാമ്പ്യന്മാരായ പി.എസ്.ജി ഫ്രഞ്ച് കപ്പിൽ ഫൈനലിൽ. കെയൻ എഫ്.സിയെ 3-1ന് തോൽപിച്ചാണ് പി.എസ്.ജിയുടെ ഫൈനൽ പ്രവേശനം. ഫ്രഞ്ച് താരം കെയ്ലിയൻ എംബാപ്പെ രണ്ടു ഗോളുകൾ നേടിയപ്പോൾ, ഡാനി ആൽവസ് ഒരുക്കിക്കൊടുത്ത പന്തിൽ ക്രിസ്റ്റഫർ എൻകുൻക്കു മൂന്നാം ഗോൾ നേടി. എതിരാളികളുടെ ആശ്വാസ ഗോൾ െഎവറി കോസ്റ്റിെൻറ ഇസ്മായേൽ ഡിയോമണ്ടെ നേടി. മൂന്നാം ഡിവിഷൻ ടീം ലെസ് ഹെർബിയോസാണ് ഫൈനലിൽ പി.എസ്.ജിയുടെ എതിരാളികൾ. മേയ് എട്ടിനാണ് ഫൈനൽ.
ബയേൺ ഫൈനലിൽ
മ്യൂണിക്: തോമസ് മ്യൂളർ ഹാട്രിക്കുമായി താരമായപ്പോൾ ജർമൻ കപ്പിൽ ബയേൺ മ്യൂണിക് ഫൈനലിൽ. ബയർ ലെവർകൂസനെ 6-2ന് തോൽപിച്ചാണ് ജർമൻ ചാമ്പ്യന്മാർ ഫൈനലിൽ പ്രവേശിച്ചത്. 52, 63, 78 മിനിറ്റുകളിലായിരുന്നു താരത്തിെൻറ ഗോളുകൾ. സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി രണ്ടു ഗോളുകൾ നേടിയപ്പോൾ, തിയാഗോ അൽകൻറാര മറ്റൊരു ഗോൾ നേടി. ഫ്രാങ്ക്ഫർട്ട് എഫ്.സിയാണ് കലാശപ്പോരിൽ ബയേണിെൻറ എതിരാളികൾ. ഷാൽക്കെയെ 1-0ത്തിന് തോൽപിച്ചാണ് ഫ്രാങ്ക്ഫർട്ടിെൻറ ഫൈനൽ പ്രവേശനം. മേയ് 19നാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.