മാനുവൽ ലാൻസിനി പരിക്കേറ്റ് പുറത്ത്; അർജൻറീനക്ക് കനത്ത തിരിച്ചടി
text_fieldsബാഴ്സലോണ: അഞ്ച് ദിവസങ്ങൾക്കപ്പുറം ലോകകപ്പിന് പന്തുരുളാനിരിക്കെ നിലവിലെ റണ്ണറപ്പുകളായ അർജൻറീനക്ക് കനത്ത തിരിച്ചടിനൽകി വെസ്റ്റ്ഹാമിെൻറ മധ്യനിര താരം മാനുവൽ ലാൻസിനി പരിക്കേറ്റ് ലോകകപ്പ് ടീമിൽനിന്ന് പുറത്ത്. വെള്ളിയാഴ്ച പരിശീലനത്തിനിടെ കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിെൻറ ലോകകപ്പ് സ്വപ്നങ്ങൾ തട്ടിത്തെറിപ്പിച്ചത്.
ലാന്‍സിനിക്ക് പരിക്കേറ്റ കാര്യം അര്‍ജൻറീന ഫുട്ബാള്‍ അസോസിയേഷന് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. പരിക്കേറ്റ ഗോൾകീപ്പർ സെർജിയോ റൊമേറോയുടെ പുറത്താകലിനൊപ്പം ലാൻസിനിയുടെ മടക്കവുമെത്തിയതോടെ അർജൻറീനക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഇതോടെ ലാൻസിനിക്ക് പകരം ഇക്കാർഡിക്ക് അവസാന 23ൽ ഇടംനേടാനാകുമോ എന്നാണ് ഫുട്ബാൾ ലോകം ഉറ്റു നോക്കുന്നത്.
25കാരനായ ലാൻസിനി 2017ലാണ് ആദ്യമായി ദേശീയ ജഴ്സിയണിയുന്നത്. 2016 മുതല്‍ വെസ്റ്റ്ഹാമിന് വേണ്ടി ബൂട്ടുകെട്ടുന്ന താരം മികച്ച ഫോമിലായിരുന്നു. ജൂൺ 16ന് െഎസ്ലൻഡിനെതിരെയാണ് അർജൻറീനയുടെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.