മറഡോണയുടെ കൊൽക്കത്ത സന്ദർശനം ഒക്ടോബർ എട്ടിന്; കൗമാരലോകകപ്പിന് ആവേശമുയരും
text_fieldsകൊൽക്കത്ത: ഡീഗോ മറഡോണയുടെ കൊൽക്കത്ത സന്ദർശനം മൂന്നാം തവണയും മാറ്റിവച്ചു. ഒക്ടോബർ എട്ടിന് അർജന്റൈൻ ഇതിഹാസ താരം കൊൽക്കത്തയിലെത്തും. ഒക്ടോബർ 10 വരെ അദ്ദേഹം ഇന്ത്യയിലുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. കൗമാരലോകകപ്പിെൻറ ആവേശത്തിനിടെയാണ് ഫുട്ബാൾ ഇതിഹാസം കൊൽക്കത്തയിലെത്തുന്നത് ടൂർണമെൻറിൻെറ ആവേശ വർധിപ്പിക്കും. ഒക്ടോബർ മൂന്നിനായിരുന്നു പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. ഗ്രൂപ്പ് എഫിൽ ചിലി ഇംഗ്ലണ്ടിനെയും ഇറാഖ് മെക്സിക്കോയെയും നേരിടുന്ന മത്സരങ്ങൾ ഒക്ടോബർ എട്ടിന് കൊൽക്കത്തയിലാണ് നടക്കുന്നത്.
കൊൽക്കത്ത വേദിയാവുന്ന ‘ഗോൾ 2017’ ഫുട്ബാൾ കോൺക്ലേവിെൻറ മുഖ്യാതിഥിയായാണ് അർജൻറീന ഇതിഹാസം ഇന്ത്യയുടെ കാൽപന്ത് നഗരിയിലെത്തുന്നത്. മലയാളികളായ മുൻ ഇന്ത്യൻ നായകർ െഎ.എം. വിജയൻ, ജോപോൾ അഞ്ചേരി എന്നിവർക്കൊപ്പം ബൈച്യുങ് ബൂട്ടിയ, സുനിൽ ഛേത്രി തുടങ്ങിയവരെ സാക്ഷിയാക്കി മറഡോണ ചടങ്ങിന് കിക്കോഫ് കുറിച്ച് ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ ഫുട്ബാളുമായി ബന്ധപ്പെട്ട ചർച്ചകളും വിശകലനങ്ങളും അടങ്ങിയതാണ് ഒരു ദിനം നീളുന്ന കോൺക്ലേവ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും െഎ.എസ്.എൽ ചാമ്പ്യൻ ക്ലബ് എ.ടി.കെ ഉടമയുമായ സൗരവ് ഗാംഗുലി, ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റെെൻറൻ, എ.ടി.കെ കോച്ചും മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരവുമായ ടെഡി ഷെറിങ്ഹാം, ജംഷഡ്പുർ എഫ്.സി കോച്ച് സ്റ്റീവ് കോപ്പൽ, അേൻറാണിയോ ഹബാസ്, െഎ.എം. വിജയൻ, ജോപോൾ അഞ്ചേരി, സുഭാഷ് ഭൗമിക് എന്നിവർ സംസാരിക്കും.
മറഡോണ നയിക്കുന്ന ‘ഡീഗോ ഇലവനും’ സൗരവ് ഗാംഗുലിയുെട ‘ദാദ ഇലവനും’ പ്രദർശന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് മറഡോണ കൊൽക്കത്തയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.