മർസെൽ സാബിറ്റ്‌സറുടെ ഗോൾ കോവിഡിെൻറ പോസ്റ്റിലേക്ക്
text_fieldsമയിൻസ്(ജർമനി): കഴിഞ്ഞ ദിവസം നടന്ന മയിൻസ് - ലൈപിസിഷ് മത്സരത്തിെൻറ മുപ്പത്തിയാറാം മിനിറ്റിൽ മർസെൽ സാബിറ്റ്‌സർ നേടിയ ഗോൾ ചരിത്രത്തിെൻറ ഭാഗമാവുകയാണ്. കോവിഡിനെ അതിജീവിച്ചെത്തി ഫുട്ബാൾ മൈതാനത്ത് ഗോൾ നേടുന്ന ആദ്യ കളിക്കാരനെന്ന നേട്ടമാണ് ലൈപ്സിഷ് നായകൻ സ്വന്തമാക്കിയത്. കോവിഡ് ബാധിതനായി നാലാഴ്‌ച തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ് ശേഷം രോഗം ഭേദമായെത്തിയ മർസെൽ സാബിറ്റ്‌സറെ നിരവധി പരിശോധനകൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം ടീമിൽ ഉൾപ്പെടുത്തിയത്.
തെൻറ കളി മികവിനെ തെല്ലും ബാധിക്കാൻ കോവിഡിനായിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആസ്ട്രിയക്കാരൻ മർസെൽ സാബിറ്റ്‌സറുടെ പ്രകടനം. നാല് ഗോളിന് മുന്നിട്ട് നിൽക്കുേമ്പാഴാണ് സാബിറ്റ്‌സർ ഗോൾ നേടുന്നത്. മത്സരത്തിൽ ലൈപിസിഷ് അഞ്ച് ഗോൾ നേടിയപ്പോൾ മയിൻസിന് ഗോളൊന്നും നേടാനായില്ല. സാബിറ്റ്‌സർ മുന്നിൽ നിന്ന് നയിച്ച് നേടിയ വിജയം കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങുടെ ആത്മവിശ്വാസം വാനോളം ഉയർത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.