നികുതി തട്ടിപ്പ്: ജയിലിൽ പോകാൻ തയ്യാറെന്ന് മാഴ്സലോ
text_fieldsമാഡ്രിഡ്: നികുതി തട്ടിപ്പ് കേസിൽ ജയിൽ ശിക്ഷ സ്വീകരിക്കാൻ തയ്യാറെന്ന് റയൽ മാഡ്രിഡ് താരം മാർസെലോ. നാല് മാസത്തെ തടവ് ശിക്ഷക്കും 750,000 യൂറോ പിഴ അടക്കാനും മാഴ്സലോ തയ്യാറായെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാർസെലോ നികുതിവെട്ടിപ്പ് നടത്തി അനധികൃത സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കേസിലാണ് നടപടി. തൻറെ വരുമാനം കൈകാര്യം ചെയ്യാൻ വിദേശ കമ്പനിയെ ഏൽപിക്കുകയും ഇത് വഴി 490,000 യൂറോ വെട്ടിച്ചെന്നുമാണ് കേസ്. 2007ലാണ് ബ്രസീൽ താരം മാഡ്രിഡിൽ ചേർന്നത്.
നേരത്തെ ലയണൽ മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോസ് മൌറീഞ്ഞോ, അലക്സിസ് സാഞ്ചസ് തുടങ്ങിയവർ സ്പെയിനിൽ നികുതി തട്ടിപ്പ് കേസ് നേരിട്ടിരുന്നു. എന്നാൽ ഇവരാരും ജയിൽ ശിക്ഷ അനുഭവിച്ചിട്ടില്ല. രണ്ട് വർഷത്തിൽ താഴെ ജയിൽശിക്ഷ വിധിച്ചതിനാലായിരുന്നു ഇത്. മാഴ്സലോക്കും ഇതോടെ ജയിലിൽ പോകുന്നത് ഒഴിവാക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.