റാഷ്ഫോഡിൻെറ അത്ഭുത ഗോൾ; കോസ്റ്ററീകയെ ഇംഗ്ലണ്ട് തോൽപിച്ചു
text_fieldsലീഡ്സ്: റഷ്യൻ ലോകകപ്പിലെ താരപട്ടികയിൽ ഒരുപക്ഷേ, മാർകോ റാഷ്ഫോഡിനെ ആരും എണ്ണിയിട്ടില്ലായിരിക്കും. എന്നാൽ, ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും െഎക്കണുകളാവുന്ന ഇൗ ലോക പോരിൽ 20കാരനായ റാഷ്േഫാഡിനെ എണ്ണേണ്ടി വരുമെന്നാണ് ഫുട്ബാൾ പണ്ഡിറ്റുകൾ പറയുന്നത്.
കോസ്റ്ററീകക്കെതിെര ലോങ്റേഞ്ചറിലൂടെ അത്ഭുത ഗോൾ നേടി റാഷ്ഫോഡ് ഞെട്ടിച്ച മത്സരത്തിൽ 2-0ത്തിന് ഇംഗ്ലണ്ട് ജയിച്ചു. രണ്ടു സന്നാഹ മത്സരത്തിലും ജയിച്ച് ഇംഗ്ലണ്ട് ഒരുങ്ങിക്കഴിഞ്ഞതോടെ കോച്ച് സൗത്ത്ഗേറ്റ് ഹാപ്പിയാണ്. ഇൗ ജയത്തോടെ തുടർച്ചയായ 10 മത്സരത്തിൽ തോൽവിയറിയാതെ ഇംഗ്ലണ്ട് കുതിക്കുകയാണ്.
25 വാര അകലെനിന്ന് 13ാം മിനിറ്റിലാണ് റാഷ്ഫോഡ് അത്ഭുതഗോൾ നേടിയത്. റോബൻ ലോഫ്റ്റസിൽനിന്ന് പന്തു സ്വീകരിച്ച് താരം തൊടുത്ത ബുള്ളറ്റ് േഷാട്ട് വലതുളയുേമ്പാൾ, േകാസ്റ്ററീകയുടെ റയൽ മഡ്രിഡ് ഗോളി കെയ്ലർ നവാസിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. യുവ താരത്തിെൻറ പ്രതിഭ വിളിച്ചോതുന്ന ഗോൾ.
പന്ത് വലതുളഞ്ഞതോടെ കോച്ചിങ് സ്റ്റാഫ് ഒന്നടങ്കം അത്ഭുതപ്പെട്ടു. പകരക്കാരനായെത്തിയ ഡാനി വെൽെബക്കാണ് (76) ഇംഗ്ലണ്ടിെൻറ രണ്ടാം ഗോൾ നേടുന്നത്. ഡെലെ അലിയുടെ ഉഗ്രൻ പാസിൽനിന്നായിരുന്നു ഗോൾ. തുനീഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിെൻറ ലോകകപ്പിലെ ആദ്യ മത്സരം.
Roll on Russia #ThreeLions pic.twitter.com/M0pg1VfqIQ
— Marcus Rashford (@MarcusRashford) June 8, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.