മൂന്നടി വീര്യത്തിൽ യുനൈറ്റഡും ബയേണും; അഞ്ചടി മികവിൽ ബയേൺ
text_fieldsഗ്രൂപ് ‘ബി’യിൽ ബെൽജിയം ക്ലബ് ആൻഡർലെഷ്റ്റിനെതിരെ സ്വന്തം ഗ്രൗണ്ടിലായിരുന്നു ബയേണിെൻറ ജയം. 12ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ പെനാൽറ്റിയിലൂടെ തുടങ്ങിയവർക്കായി തിയാഗോ അൽകൻറാര (65), ജോഷ്വ കിമ്മിച് (90) എന്നിവർ സ്കോർ ചെയ്തു. ഫൈവ്സ്റ്റാർ പി.എസ്.ജി.
ഫൈവ്സ്റ്റാർ പി.എസ്.ജി
നെയ്മർ, കെയ്ലിയൻ എംബാപ്പെ, എഡിൻസൺ കവാനി -മൂവർ സംഘവുമായി ചാമ്പ്യൻസ് ലീഗ് യാത്ര തുടങ്ങിയ ഫ്രഞ്ച് ചാമ്പ്യന്മാർക്ക് കൊതിച്ചപോലെ തുടക്കമായി. 19ാം മിനിറ്റിൽ നെയ്മറിെൻറ ഗോളിലൂടെ കുറിച്ച ഗോൾവേട്ടയിൽ എംബാപ്പെ (34), എഡിൻസൺ കവാനി (40, 85) എന്നിവർ കണ്ണികളായി. 83ാം മിനിറ്റിൽ സെൽറ്റിക് താരം മൈകൽ ലസ്റ്റിങ്ങിെൻറ സെൽഫ് ഗോൾ കൂടിയായതോടെ പട്ടിക പൂർത്തിയായി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമിയിൽ കൈവിട്ട സ്വപ്നങ്ങൾ നെയ്തുകൂട്ടാൻ പൊന്നുംവിലയുള്ള താരങ്ങളെ സ്വന്തമാക്കിയ പി.എസ്.ജിയുടെ കുതിപ്പിനുള്ള മിന്നുന്ന തുടക്കവുമായി ആദ്യ ജയം.
![psg](https://www.madhyamam.com/sites/default/files/psg_4.jpg)
ഗോളില്ലാതെ മഡ്രിഡ്
എല്ലാവരും ഗോളടിച്ചുകൂട്ടിയ രാത്രിയിൽ അത്ലറ്റികോ മഡ്രിഡും എ.എസ് റോമയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ‘ഡി’യിൽ പോർചുഗൽ ക്ലബ് സ്പോർട്ടിങ് 3-2ന് ഒളിമ്പിയാകോസിനെയും, ‘എ’യിൽ സി.എസ്.കെ.എ മോസ്കോ 2-1ന് ബെൻഫികയെയും തോൽപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.