പോൾ നീരാളിക്ക് പിൻഗാമി; റഷ്യയിൽ വിജയിയെ ഈ പൂച്ച പ്രവചിക്കും
text_fieldsസെൻറ് പീറ്റേഴ്സ്ബർഗ്: ഒാരോ ലോകകപ്പ് കാലത്തും ഉയർന്ന് വരുന്ന കൗതുകവർത്തമാനമാണ് മത്സരഫലം പ്രവചക്കുന്ന ജീവികൾ. 2010 ലോകകപ്പിൽ പോൾ നീരാളി തുടങ്ങിവെച്ച പതിവ് പിന്തുടരാൻ ഇക്കുറി നിയോഗിക്കപ്പെട്ടത് ഒരു പൂച്ചയാണ്. സെൻറ് പീറ്റേഴ്സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ ‘അഷില്ലസ്’ എന്ന് വിളിക്കുന്ന ബധിരനായ പൂച്ചയാണ് ഇക്കുറി ലോകത്തിെൻറ ശ്രദ്ധയാകർഷിക്കുന്നത്. കഴിഞ്ഞവര്‍ഷം റഷ്യയില്‍ നടന്ന കോൺഫെഡറേഷന്‍സ് കപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച് അഷില്ലസ് നേരത്തേതന്നെ താരമായതാണ്.
ഇത്തവണ ഓരോ ലോകകപ്പ് മത്സരങ്ങള്‍ക്കുമുമ്പും പൂച്ച പ്രവചനം നടത്തും. മത്സരത്തിൽ ഏറ്റുമുട്ടുന്ന രാജ്യങ്ങളുടെ പതാക ഉറപ്പിച്ച രണ്ട് പാത്രങ്ങളില്‍ ഒരേ അളവിലുള്ള ഭക്ഷണം വെക്കും. ഏതു രാജ്യത്തിെൻറ പതാകയുള്ള പാത്രത്തില്‍നിന്നാണോ പൂച്ച ഭക്ഷണം കഴിക്കുന്നത് അവരായിരിക്കും അന്നത്തെ വിജയികൾ. ലോകകപ്പ് മത്സരക്രമങ്ങൾ, ടീമുകൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന തിരക്കിലാണ് അഷില്ലസ് എന്ന് പരിശീലകര്‍ പറഞ്ഞു. ലോകകപ്പ് അടുത്തതോടെ മാര്‍ജാരനെ കാണാനുള്ള തിരക്കും വര്‍ധിച്ചിട്ടുണ്ട്.
ജർമനിയിലെ സീലൈഫ് അക്വേറിയത്തിലെ നീരാളിയായിരുന്ന പോളിെൻറ14 ലോകകപ്പ് മത്സരപ്രവചനങ്ങളിൽ തെറ്റിപ്പോയത് വെറും രണ്ടെണ്ണം മാത്രമാണ്. സ്പെയിനിെൻറ കിരീടവിജയം ഉൾപ്പെടെ കൃത്യമായി പ്രവചിച്ച പോൾ അക്കൊല്ലം ഒക്ടോബർ 26ന് മരിച്ചു. ശേഷം ആന, ആട്, പന്നി തുടങ്ങി നിരവധി ജീവികൾ പ്രവചനങ്ങളുമായി കളംനിറെഞ്ഞങ്കിലും പോളിെൻറ അത്ര കൃത്യത പുലർത്താൻ ആർക്കും സാധിച്ചിരുന്നില്ല. ഇത് ആഷില്ലസിന് മാറ്റി കുറിക്കാനാകുമോ എന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.