Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയും സുവാരസും...

മെസ്സിയും സുവാരസും മിന്നി; വിയ്യാറയലിനെ വീഴ്ത്തി ബാഴ്​സ വീണ്ടും വിജയവഴിയിൽ

text_fields
bookmark_border
മെസ്സിയും സുവാരസും മിന്നി; വിയ്യാറയലിനെ വീഴ്ത്തി ബാഴ്​സ വീണ്ടും വിജയവഴിയിൽ
cancel

മഡ്രിഡ്​: ലാലിഗയിൽ തുടച്ചയായ രണ്ടു സമനിലക്കു പിന്നാലെ ബാഴ്​സലോണക്ക്​ ജയം. വിയ്യാറയലിനെതിരെ 2^0ന് വീഴ്​ത്തിയ ബാഴ്​സ കിരീടപ്പോരാട്ടത്തിൽ ലീഡുയർത്തി. ലയണൽ മെസ്സിയും ലൂയിസ്​ സുവാരസുമാണ്​ ഗോൾ വേട്ടക്കാർ. ബാഴ്​സക്കെതിരെ കടുത്ത മത്സരമാണ്​ വിയ്യാറയൽ കാഴ്​ചവെച്ചത്​. ആദ്യ പകുതിയിൽ ബാഴ്​സയുടെ മുന്നേറ്റമുനയൊടിച്ച്​ വിയ്യാറയൽ പ്രതിരോധിച്ചു.

സമനിലക്കുരുക്കിൽനിന്ന്​ ബാഴ്​സക്ക്​ ഇത്തവണയും രക്ഷയില്ലെന്ന്​ തോന്നിച്ചിരുന്നു. എന്നാൽ, 60ാം മിനിറ്റിൽ വിയ്യാറയൽ വിങ്ങർ റബക്ക്​ ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തുപോവേണ്ടിവന്നത്​ ബാഴ്​സലോണ മുതലെടുത്തു. 72ാം മിനിറ്റിൽ ലൂയിസ്​ സുവാരസും 83ാം മിനിറ്റിൽ ലയണൽ മെസ്സിയും ലക്ഷ്യംകണ്ടു. ഒന്നാമതുള്ള ബാഴ്​സയും നാലാമതുള്ള റയലും തമ്മിൽ എട്ടുപോയൻറി​​െൻറ വ്യത്യാസമാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballLionel Messisuarezmalayalam newssports newsFC Barcelona
News Summary - Messi and Suarez Maintain Barcelona's Lead at the Top -Sports news
Next Story