കിങ്ങ്സ് കപ്പ്: എം-എന്‍-എസ് റീലോഡഡ്; ബാഴ്സ ക്വാര്‍ട്ടറില്‍
text_fieldsബാഴ്സലോണ: നിറം മങ്ങിയിരുന്ന ഗോളടി വീരന്മാരായ ‘എം.എന്‍.എസ്’ത്രയങ്ങള്‍ ഫോമിലേക്ക് മടങ്ങിയത്തെിയപ്പോള്‍ കിങ്സ് കപ്പില്‍ (കോപ്പ ഡെല്‍റെ) ബാഴ്സലോണ ക്വാര്‍ട്ടറില്‍. ആദ്യപാദത്തില്‍ തങ്ങളെ തോല്‍പിച്ച അത്ലറ്റിക് ബില്‍ബാവോയെ സ്വന്തം തട്ടകത്തിലെ രണ്ടാംപാദ മത്സരത്തില്‍ 3-1ന് തകര്‍ത്താണ് ബാഴ്സലോണ ആരാധകര്‍ക്കുമുന്നില്‍ മാനംകാത്തത്. ബില്‍ബാവോയുടെ തട്ടകത്തില്‍ 2-1ന് തോറ്റിരുന്ന ബാഴ്സക്ക് വന്‍ മാര്‍ജിനില്‍ വിജയം അനിവാര്യമായിരുന്നു. ജയത്തോടെ ഇരുപാദങ്ങളിലായി 4-3ന് വിജയിച്ചുകയറി മെസ്സിയും സംഘവും ഹീറോകളായി. ആദ്യ പകുതിയില്‍ ലൂയിസ് സുവാരസും രണ്ടാം പകുതിയില്‍ നെയ്മറും ലയണല്‍ മെസ്സിയുമായിരുന്നു ബാഴ്സയെ രക്ഷിച്ചത്.
രണ്ടാം പാദത്തിന്‍െറ തുടക്കം മുതലേ ആക്രമണം കനപ്പിച്ച ബാഴ്സക്കുവേണ്ടി 25ാം മിനിറ്റില്‍ നെയ്മറുടെ ക്രോസ് സുവാരസ് വലയിലാക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു. നെയ്മര്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി വഴങ്ങിയില്ല. എന്നാല്‍, പത്തുമിനിറ്റിനകം സുവാരസ് വണ്ടര്‍ ഗോളിലൂടെ ടീമിന് ലീഡ് സമ്മാനിച്ചു. ബാഴ്സക്കായി സുവാരസിന്‍െറ 100ാം ഗോളായിരുന്നു ഇത്. ഇടതു വിങ്ങില്‍നിന്ന് നെയ്മര്‍ നല്‍കിയ നെടുനീളന്‍ ക്രോസ് ഇരുകാലുകളും ഉയര്‍ത്തി പോസ്റ്റിലേക്ക് തൊടുത്തുവിടുകയായിരുന്നു. ക്വാര്‍ട്ടറിലേക്ക് ഒരുഗോള്‍ മതിയാവില്ളെന്ന് മനസ്സിലാക്കി മറ്റൊരു ഗോളിനായി വീണ്ടും ബാഴ്സ പൊരുതി. ഒടുവില്‍ രണ്ടാം പകുതിയുടെ ആദ്യത്തില്‍ (48ാം മിനിറ്റ്) നെയ്മറിനെ ബോക്സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത നെയ്മര്‍ പതിവുശൈലിയില്‍ പന്ത് വലയിലത്തെിച്ചു. എന്നാല്‍, മിനിറ്റുകള്‍ക്കകം എന്‍റിക് സബോറിട്ട് ബില്‍ബാവോക്കായി ഗോള്‍ നേടിയതോടെ ഇരുപാദങ്ങളിലെ സ്കോര്‍ 3-3 ആയി. ഇതോടെ കളി എക്സ്ട്രാടൈമിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ മെസ്സി വീണ്ടും രക്ഷകവേഷത്തിലത്തെി. 78ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലത്തെിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.