മെസി തോൽവി അംഗീകരിക്കണം -ടിറ്റെ
text_fieldsറിയോ ഡി ജനീറോ: തോൽവി അംഗീകരിക്കാൻ ലയണൽ മെസി തയാറാവണമെന്ന് ബ്രസീൽ കോച്ച് ടിറ്റെ. കോപ അമേരിക്ക ചാമ്പ്യൻഷിപ്പിലെ അർജന്‍റീനയുടെ തോൽവിക്ക് ശേഷം ബ്രസീൽ ടീമിനും സംഘാടകർക്കുമെതിരെ മെസി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ടിറ്റെ.
കോപ നടത്തുന്നത് ബ്രസീലിന് വേണ്ടിയാണെന്നാണ് മെസി വിമർശനമുന്നയിച്ചത്. റെഫറിമാർക്കെതിരെയും മെസി വിമർശനമുന്നയിച്ചു. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ചിലിക്കെതിരെ മെസിക്ക് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. തുടർന്ന് മെഡൽദാന ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.
മെസി ബഹുമാനം കാണിക്കേണ്ടതുണ്ടെന്നും തോൽവി അംഗീകരിക്കണമെന്നും ടിറ്റെ പറഞ്ഞു. ചിലിക്കെതിരായ മത്സരത്തിൽ മെസിക്ക് ചുവപ്പുകാർഡ് നൽകി പുറത്താക്കേണ്ടിയിരുന്നില്ല. മഞ്ഞ കാർഡ് ആയിരുന്നു നൽകേണ്ടത് എന്നും ടിറ്റെ പറഞ്ഞു.
ബ്രസീൽ കാപ്റ്റൻ ഡാനി ആൽവേസും മെസിക്കെതിരെ വിമർശനമുന്നയിച്ചു. ഞങ്ങൾ നന്നായി കളിച്ചതുകൊണ്ടാണ് അർഹിച്ച വിജയം നേടിയത്. മറ്റുള്ളവർ എന്ത് പറയുന്നുവെന്ന് നോക്കേണ്ട ആവശ്യമില്ല -ഡാനി ആൽവേസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.