Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2018 11:48 PM GMT Updated On
date_range 22 Oct 2018 11:52 PM GMTമിലാൻ ഡെർബിയിൽ വിജയം ഇൻറർ മിലാന്
text_fieldsbookmark_border
റോം: ഇറ്റാലിയൻ സീരി എയിലെ മിലാൻ ഡെർബിയിൽ വിജയം ഇൻറർ മിലാന്. എ.സി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് നഗരവൈരികൾ കീഴടക്കിയത്. ഇഞ്ചുറി സമയത്ത് ക്യാപ്റ്റനും സ്റ്റാർ സ്ട്രൈക്കറുമായ മൗറോ ഇകാർഡിയാണ് ഇൻററിെൻറ വിജയഗോൾ നേടിയത്. 92ാം മിനിറ്റിൽ എ.സി. മിലാൻ ഗോളി ഗിയാൻലുയിഗി ഡോണറുമ്മയുടെ പിഴവ് മുതലെടുത്ത അർജൻറീന താരം ഹെഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
ജയത്തോടെ 19 പോയൻറായ ഇൻറർ 19 പോയൻറുമായി മൂന്നാം സ്ഥാനത്തേക്കുയർന്നു. യുവൻറസ് (25), നാപോളി (21) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്. അവസാനത്തെ അഞ്ച് കളികളിൽ വിജയിച്ചിട്ടില്ലാത്ത എ.സി. മിലാൻ 12 പോയേൻറാടെ 12ാമതാണ്. മറ്റു കളികളിൽ ലാസിയോ 2-0ത്തിന് പാർമയെ തോൽപിച്ചപ്പോൾ അത്ലാൻറ 5-1ന് ചീവോയെ തകർത്തു. ഫ്രോസിനോൻ-പാർമ മത്സരം 3-3ന് തുല്യതയിൽ പിരിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story