െഎ ലീഗ് കിരീടം മിനർവ പഞ്ചാബിന്; നെരോക എഫ്.സി റണ്ണറപ്പ്
text_fields
1996-97ൽ പ്രഥമ ദേശീയ ലീഗ് കിരീടം നേടിയ ജെ.സി.ടി മിൽസ് ഫഗ്വാരക്കുശേഷം പഞ്ചാബിൽനിന്ന് ദേശീയ കിരീടം നേടുന്ന ക്ലബുമായി െഎ ലീഗിൽ രണ്ടാം തവണ മാത്രം ബൂട്ടുകെട്ടുന്ന മിനർവ. 18 റൗണ്ട് മത്സരങ്ങളിൽ 11 വിജയവും രണ്ട് സമനിലയും അഞ്ച് തോൽവിയുമടക്കം 35 പോയൻറ് സ്വന്തമാക്കിയാണ് മിനർവ ചാമ്പ്യന്മാരായത്. അവസാന ദിനത്തിലെ മറ്റു കളികളിൽ ഇൗസ്റ്റ് ബംഗാൾ-നെരോക എഫ്.സി, ഗോകുലം കേരള എഫ്.സി-മോഹൻ ബഗാൻ എന്നിവ 1-1ന് സമനിലയിൽ പിരിഞ്ഞതോടെ നെരോക 32 പോയൻറുമായി റണ്ണേഴ്സപ്പായി. 31 പോയൻറ് വീതമുള്ള മോഹൻ ബഗാൻ, ഇൗസ്റ്റ് ബംഗാൾ ടീമുകൾ മൂന്നും നാലും സ്ഥാനത്തായി.
നിലവിലെ ചാമ്പ്യന്മാരാ യ െഎസോൾ എഫ്.സിയാണ് 24 പോയേൻറാടെ അഞ്ചാമത്. 22 േപായൻറുള്ള ഷില്ലോങ് ലജോങ് എഫ്.സി ആറാമതെത്തി സൂപ്പർ കപ്പ് യോഗ്യത നേടുന്ന അവസാന ടീമായപ്പോൾ ഗോകുലം (21), ചെന്നൈ സിറ്റി (19), ചർച്ചിൽ ബ്രദേഴ്സ് (17), ഇന്ത്യൻ ആരോസ് (15) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പോയൻറ് നില. ചർച്ചിൽ ബ്രദേഴ്സ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. അവസാന സ്ഥാനത്താണെങ്കിലും യുവ ഇന്ത്യൻ താരങ്ങൾ മാത്രമടങ്ങിയ ആരോസ് തരംതാഴ്ത്തപ്പെടില്ല.ഇൗസ്റ്റ് ബംഗാളിനെതിരെയിലൂടെ 42ാം മിനിറ്റിൽ ഫെലിക്സ് ചിദി ഒഡിലിയിലൂടെ ലീഡെടുത്ത് നെരോക പ്രതീക്ഷ നിലനിർത്തിയെങ്കിലും 73ാം മിനിറ്റിൽ ദുദു ഒമഗ്ബെമിയിലൂടെ കൊൽക്കത്തക്കാർ സമനില നേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.