െഎസോളിനെ േതാൽപിച്ചു; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മിനർവ
text_fieldsപഞ്ച്കുള: െഎ ലീഗിൽ കഴിഞ്ഞറൗണ്ടിൽ ഗോകുലം കേരള എഫ്.സിക്ക് മുമ്പിൽ മുട്ടിടിച്ച് കൈവിട്ട ഒന്നാം സ്ഥാനം െഎസോൾ എഫ്.സിക്കെതിരായ വിജയത്തിലൂടെ മിനർവ പഞ്ചാബ് തിരിച്ചുപിടിച്ചു. സ്വന്തം തട്ടകമായ താവു ദേവിലാൽ സ്റ്റേഡിയത്തിൽ മിസോറമുകാരെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് മറികടന്നാണ് മിനർവ കിരീടത്തോട് ഒരുപടി കൂടി അടുത്തത്.
മിനർവക്ക് 16 മത്സരങ്ങളിൽ 32 പോയൻറായി. 17 കളികളിൽ 31 പോയൻറുള്ള നെരോക എഫ്.സിയും 16 മത്സരങ്ങളിൽ 29 പോയൻറുള്ള ഇൗസ്റ്റ് ബംഗാളുമാണ് കിരീടപ്പോരാട്ടത്തിൽ മിനർവക്ക് വെല്ലുവിളിയുയർത്തുന്നത്. 17 കളികളിൽ 21 പോയൻറുമായി ആറാം സ്ഥാനത്താണ് െഎസോൾ.
ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 50ാം മിനിറ്റിൽ ആകാശ് സങ്വാൻ, ഇൻജുറി സമയത്ത് (95) ബാസി അർമാൻഡ് എന്നിവരാണ് മിനർവയുടെ ഗോളുകൾ നേടിയത്. കൂടുതൽ സമയം പന്ത് കൈവശം വെച്ച് കളിച്ച മിനർവ തന്നെയായിരുന്നു ആക്രമണാത്മക ഫുട്ബാളുമായി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയം രുചിച്ച മിനർവക്ക് ഇടവേളക്കുമുമ്പ് സ്കോർ ചെയ്യാനാവാതിരുന്നതോടെ നിലവിലെ ജേതാക്കളായ െഎസോൾ മുൻതൂക്കം നേടുമെന്ന് തോന്നിച്ചെങ്കിലും രണ്ടാം പകുതിയിൽ നിർണായക ഗോളുമായി വിങ്ങർ സങ്വാൻ രക്ഷക്കെത്തി.
അണ്ടർ 22 ഡിഫൻഡർ കമൽപ്രീത് സിങ് തുടക്കമിട്ട നീക്കം മിഡ്ഫീൽഡ് ജനറൽ വില്യം ഒപോകു, ഭൂട്ടാൻ താരം ചെൻചോ ഗിൽറ്റ്ഷൻ എന്നിവർ വഴിയെത്തിയത് സങ്വാൻ ഇടങ്കാലുകൊണ്ട് ഗോളിലേക്ക് തിരിച്ചുവിട്ടത് െഎസോൾ േഗാളി അവിലാഷ് പോൾ തടുത്തെങ്കിലും റീബൗണ്ടിൽ ഹെഡറുതിർത്ത സങ്വാന് പിഴച്ചില്ല. കളി തീരാൻ മിനിറ്റുകൾ ശേഷിക്കെയാണ് ചെൻചോക്ക് പകരമെത്തിയ െഎവറികോസ്റ്റുകാരൻ ബാസി അർമാൻഡ് വലകുലുക്കി മിനർവയുടെ ജയമുറപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.