ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിച്ച് മുഹമ്മദ് സലാഹ്
text_fieldsകയ്റോ: കോവിഡ് കാലത്ത് ജന്മനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിച ്ച് ലിവർപൂളിെൻറ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹ്. കോവിഡ് വ്യാപനം കാരണം തൊഴിലില്ലാതെ പട്ടിണിയിലായ പാവങ്ങൾക്കാണ് താരത്തിെൻറ സഹായം.
സലാഹിെൻറ ജന്മനാടായ ഗർബിയയിലെ നജ്രിഗ് ഗ്രാമവാസികൾക്ക് ആയിരക്കണക്കിന് ഭക്ഷ്യവസ്തുക്കളും മാംസവുമാണ് എത്തിക്കുന്നത്. പിതാവ് ഹമദ് സലാഹിനാണ് ചുമതല. സ്വന്തം നാടിനോടുള്ള സലാഹിെൻറ കരുതൽ നേരത്തെയും വാർത്തയായിരുന്നു.
സ്കൂളുകൾ പണിതും കുടിവെള്ള സംവിധാനമൊരുക്കിയും റോഡുകൾ പണിതും നാടിനൊപ്പം നിന്ന സലാഹ്, 2018ൽ ഇവിടെ 30ലക്ഷം ഡോളർ െചലവഴിച്ച് കാൻസർ സെൻറർ പുതുക്കിപ്പണിതിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.