സലാഹിെൻറ ബൂട്ടിന് പൂട്ട്; ലിവർപൂളിന് സമനില
text_fieldsലണ്ടൻ: മുഹമ്മദ് സലാഹിെൻറ ബൂട്ടുകൾക്ക് സ്റ്റോക് സിറ്റി കത്രികപൂെട്ടാരുക്കിയപ്പോൾ ലിവർപൂളിന് ഗോൾരഹിത സമനില. ചാമ്പ്യൻസ് ലീഗിലെ തകർപ്പൻ ജയങ്ങൾക്കിടയിലും പ്രീമിയർ ലീഗിൽ േക്ലാപ്പിെൻറ ചുവപ്പൻ സേനയുടെ രണ്ടാം സമനിലയാണിത്. പോയൻറ് പട്ടികയിൽ മുന്നേറാനുള്ള ലിവർപൂളിെൻറ അവസരമാണ് സ്റ്റോക്സിറ്റി തടയിട്ടത്. സലാഹ്, ഫിർമീന്യോ എന്നിവർ മുഴുസമയവും കളിച്ചിട്ടും സ്റ്റോക്കിെൻറ വല േഭദിക്കാനായില്ല.
സാദിയോ മാനെ, അലക്സ് ചാമ്പർലെയ്ൻ, ആഡം ലലാന, എംറെ കാൻ തുടങ്ങിയവരില്ലാതെയാണ് ലിവർപൂൾ ഇറങ്ങിയത്. പരിക്കും വിശ്രമവും കാരണം മാറ്റങ്ങൾ അനിവാര്യമായതോടെ മധ്യനിരയിലും പ്രതിരോധത്തിലും േക്ലാപ് നിർണായക പരീക്ഷണങ്ങൾക്ക് മുതിർന്നു. സലാഹിനും ഫിർമീന്യോക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ബോക്സിനുള്ളിൽ പ്രതിരോധമല തീർത്ത സ്റ്റോക് സിറ്റി ഗോൾവല കാത്തു.
ഇതിനിടെ ഒരു പെനാൽറ്റി അവസരം റഫറി നിഷേധിച്ചതും തിരിച്ചടിയായി. മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് 5-0ത്തിന് ലെസ്റ്റർ സിറ്റിയെയും എവർട്ടൻ 2-0ത്തിന് ഹഡർഫീൽഡിനെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.