കളിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് സലാഹ്
text_fieldsലണ്ടൻ: ഇൗജിപ്ഷ്യൻ ആരാധകരുടെ പ്രാർഥനകൾ ഫലിക്കുന്നു. പരിക്കിെൻറ ആശങ്കകൾക്കിടെ മുഹമ്മദ് സലാഹിെന ഉൾപ്പെടുത്തി ഇൗജിപ്തിെൻറ 23 അംഗ സംഘത്തെ പ്രഖ്യാപിച്ചു. ലോകകപ്പിനു മുമ്പായി താരം ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന ടീം ഡോക്ടറുടെ ഉറപ്പിനു പിന്നാലെയാണ് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. മേയ് 27ന് ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ സലാഹ് മൂന്നാഴ്ചക്കകം ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, 15ന് ഉറുഗ്വായ്ക്കെതിരായ മത്സരത്തിന് ഇറങ്ങാനാവില്ല. 19ന് റഷ്യക്കെതിരായ മത്സരത്തിന് താരം ഇറങ്ങിയേക്കും. അതിനിടെ ‘ഗുഡ് ഫീലിങ്’ എന്ന ട്വീറ്റുമായി പരിശീലനത്തിെൻറ ചിത്രം പങ്കുവെച്ച സലാഹ് ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
നീണ്ട 38 വർഷത്തിനുശേഷം ലോകകപ്പിന് യോഗ്യത നേടിയവർക്കൊപ്പം സ്വപ്നപോരാട്ടത്തിന് ബൂട്ടണിയാൻ പടനായകനുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് സലാഹ് ട്വിറ്ററിൽ വന്നിരുന്നു. Good feelings… എന്നെഴുതിയ സലാഹിൻെറ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ഈജിപ്തുകാർ.
Good feelings... pic.twitter.com/Jhyd2kYVKI
— Mohamed Salah (@MoSalah) June 3, 2018
ഈജിപ്തിൻെറ ആദ്യ മത്സരങ്ങളിൽ സലാഹ് കാഴ്ചക്കാരനാവേണ്ടിവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ തോളിന് പരിക്കേറ്റ താരത്തിന് മൂന്ന്-നാല് ആഴ്ചവരെ വിശ്രമം വേണ്ടിവരുമെന്നായിരുന്നു ലിവർപൂൾ ഫിസിയോ വെളിപ്പെടുത്തിയത്.
റയൽ മഡ്രിഡിനെതിരായ മത്സരത്തിെൻറ 25ാം മിനിറ്റിൽ സെർജിയോ റാമോസിെൻറ ഫൗളിൽ വീണാണ് സലാഹിന് പരിക്കേറ്റത്. ഗ്രൂപ് ‘എ’യിൽ ജൂൺ 15ന് ഉറുഗ്വായ്ക്കെതിരെയാണ് ഇൗജിപ്തിെൻറ ആദ്യ മത്സരം. 19ന് റഷ്യയെയും, 25ന് സൗദി അറേബ്യയെയും നേരിടും. നിലവിലെ റിപ്പോർട്ട് പ്രകാരം ആദ്യ മത്സരം താരത്തിന് നഷ്ടമാവും. മൂന്നാഴ്ചക്കു ശേഷം തിരിച്ചെത്തിയാൽ റഷ്യക്കെതിരെ കളിക്കാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.