ഇൗജിപ്ത് ജഴ്സിയിൽ സലാഹ് ഇനി കളിക്കിെല്ലന്ന്; പിറകെ നിഷേധം
text_fieldsമോസ്കോ: ലോകകപ്പ് ഫുട്ബാളിൽ വലിയ പ്രതീക്ഷകളുമായി എത്തി വൻതോൽവികളുമായി മടങ്ങുന്ന ഇൗജിപ്തിെൻറ സൂപർ താരം മുഹമ്മദ് സലാഹ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.
പരിശീലനത്തിെൻറ ഭാഗമായി ചെച്നിയയിൽ തങ്ങുന്ന ടീമിനെയും താരത്തെയും ചെചെൻ നേതാവ് റംസാൻ ഖദീറോവ് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് നീക്കമെന്ന് സി.എൻ.എൻ റിപ്പോർട്ട് പറയുന്നു. എന്നാൽ, സലാഹ് തിങ്കളാഴ്ചയും ടീമിനൊപ്പം പരിശീലനത്തിൽ പെങ്കടുത്തിട്ടുണ്ടെന്നും വിരമിക്കൽ വാർത്ത ശുദ്ധനുണയാണെന്നും ഇൗജിപ്ത് ടീം മാനേജ്മെൻറ് അറിയിച്ചു.
ദിവസങ്ങളായി ചെച്നിയയിലുള്ള ടീമിന് റംസാൻ ഖദീറോവ് വിരുന്ന് നൽകിയിരുന്നു. ചടങ്ങിൽ സലാഹിന് ആദരസൂചകമായി പൗരത്വവും നൽകി. ഇതിനു പിന്നാലെയാണ് സലാഹിെൻറ രാജിവാർത്ത പൊങ്ങിവന്നത്. ചെച്നിയയിൽ വ്യാപക മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് ആരോപണമുയർന്ന നേതാവാണ് ഖദീറോവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.