മുഹമ്മദ് സലാഹിന് നാലു ഗോൾ; വാറ്റ്ഫോഡിനെ ലിവർപൂൾ തരിപ്പണമാക്കി
text_fieldsലണ്ടൻ: ‘‘പ്രതിഭാധാരാളിത്തമുള്ള കളിക്കാരനാണ് മുഹമ്മദ് സലാഹ്. സ്കില്ലുള്ളവർ കളത്തിൽ അതു കാണിക്കും. സലാഹിെൻറ പന്തടക്കത്തിെൻറയും മുന്നേറ്റ സൗന്ദര്യത്തിെൻറയും അടയാളങ്ങളാണ് വാറ്റ്ഫോഡിനെതിരെയുള്ള ഗോളുകൾ’’ -ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വണ്ടർ ഗോളുകളുമായി ഇൗജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ് കളം വാണപ്പോൾ ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ് വാചാലനായി.
നാലു ഗോളുകൾ നേടിയും ഫിർമീന്യോയുടെ ഗോളിന് വഴിയൊരുക്കിയും മുഹമ്മദ് സലാഹ് താരമായ മത്സരത്തിൽ 5-0ത്തിനാണ് ആൻഫീൽഡിലെ രാജാക്കന്മാർ കളി ജയിച്ചത്. നാലു ഗംഭീര ഗോളുകളോടെ പ്രീമിയർ ലീഗ് ടോപ് സ്കോറർ പട്ടികയിൽ സലാഹ് (28 ഗോളുകൾ) ഒന്നാം സ്ഥാനത്തെത്തി. ഹാരി കെയ്നും (24), സെർജിയോ അഗ്യൂറോയുമാണ് (21) പിന്നിൽ.
മത്സരത്തിൽ നാലാം മിനിറ്റിലാണ് സലാഹ് ഗോൾവേട്ടയാരംഭിക്കുന്നത്. മൂന്നു താരങ്ങളെ വിദഗ്ധമായി വെട്ടിച്ചായിരുന്നു ഇൗജിപ്ഷ്യൻ താരത്തിെൻറ ആദ്യ ഗോൾ. ആൻഡ്രൂ റോബർട്സണിെൻറ ക്രോസ് വഴിതിരിച്ചുവിട്ടാണ് (43ാം മിനിറ്റ്) രണ്ടാം ഗോൾ. ആദ്യ പകുതിക്ക് തൊട്ടുപിന്നാലെ (49) ഫിർമീന്യോയുടെ ബാക്ക്ഹീൽ ഗോളിന് വഴിയൊരുക്കിയ താരം 77ാം മിനിറ്റിൽ ഹാട്രിക് തികച്ചു.
ബോക്സിൽ നിലയുറപ്പിച്ച അഞ്ചു താരങ്ങൾക്കിടയിലൂടെ പന്ത് നീക്കി നേടിയ ഇൗ ഗോൾ സലാഹിെൻറ മാന്ത്രികതയുടെ അടയാളമായി. ലിവർപൂളിനായുള്ള ആദ്യ ഹാട്രിക്കാണിത്. 85ാം മിനിറ്റിൽ റീബൗണ്ട് പന്ത് വലയിലാക്കി സലാഹ് നാലാം ഗോളും നേടി. 63 പോയൻറുമായി മാഞ്ചസ്റ്റർ യുനൈറ്റഡിന് (65) പിന്നിൽ മൂന്നാമതാണ് ലിവർപൂൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.