Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2020 11:10 PM IST Updated On
date_range 10 March 2020 11:10 PM ISTെ എ ലീഗ്: കിരീടമണിഞ്ഞ് ബഗാൻ
text_fieldsbookmark_border
കൊൽക്കത്ത: സീസൺ കൊടിയിറങ്ങാൻ നാലു കളി ബാക്കിനിൽക്കെ ഐ ലീഗ് കിരീടമണിഞ്ഞ് മോഹ ൻ ബഗാൻ. അടുത്ത സീസണിൽ ഐ.എസ്.എൽ ക്ലബ് എ.ടി.കെയുമായി ലയിക്കാനിരിക്കെയാണ് ബഗാൻ കിരീടമണിഞ്ഞ് വിടവാങ്ങുന്നത്. സീസണിലെ 16ാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഐസോളിനെതിരെ 1-0ത്തിനായിരുന്നു ജയം. കളിയുടെ 80ാം മിനിറ്റിൽ ബാബ ഡിവാരയാണ് സ്കോർ ചെയ്തത്. ഇതോടെ 39 പോയൻറ് പോക്കറ്റിലാക്കി ബഗാൻ കിരീടം ഉറപ്പിക്കുകയായിരുന്നു. രണ്ടും മൂന്നും സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിനും പഞ്ചാബ് എഫ്.സിക്കും 23 പോയൻറാണുള്ളത്. ബഗാെൻറ രണ്ടാം ഐ ലീഗ് കിരീടമാണിത്. 2014-15 സീസണിലും ജേതാക്കളായിരുന്നു. നേരേത്ത ദേശീയ ഫുട്ബാൾ ലീഗിൽ കൊൽക്കത്ത ഭീമന്മാർ മൂന്നു തവണ ജേതാക്കളായിരുന്നു.
ചൊവ്വാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ നെറോക എഫ്.സി 4-3ന് പഞ്ചാബിനെ തോൽപിച്ചു.
ചൊവ്വാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ നെറോക എഫ്.സി 4-3ന് പഞ്ചാബിനെ തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story