കൊൽക്കത്ത ടീമുകളായ എ.ടി.കെയും മോഹൻ ബഗാനും ലയിച്ചു
text_fieldsകൊൽക്കത്ത: ഇന്ത്യൻ ഫുട്ബാളിെൻറ കളിമുറ്റമായ കൊൽക്കത്തയിലെ രണ്ടു വമ്പന്മാർ ഇനി ഒറ്റ ജഴ്സിയിൽ. രണ്ടു തവണ ഐ.എസ്.എൽ ചാമ്പ്യന്മാരായ എ.ടി.കെ എഫ്.സിയും ഐ ലീഗിലെ രാജാക് കന്മാരായ മോഹൻ ബഗാനുമാണ് ലയിക്കുന്നത്. അടുത്ത ജൂൺ ഒന്നോടെ ലയനം നടപ്പാകുമെങ്കില ും ഐ.ലീഗിലും ഐ.എസ്.എല്ലിലും വെവ്വേറെയായി ടീമുകൾ കളി തുടരും.
മോഹൻ ബഗാൻ ഫുട്ബാൾ ക്ലബിെൻറ 80 ശതമാനം ഓഹരികൾ എ.ടി.കെ പ്രധാന ഓഹരി ഉടമയായ ആർ.പി- സഞ്ജീവ് ഗോയങ്ക ഗ്രൂപ് കൈക്കലാക്കിയിട്ടുണ്ട്. അവശേഷിച്ച 20 ശതമാനം മോഹൻ ബഗാൻ നിലനിർത്തും.
മുമ്പ് ബഗാൻ അംഗമായിരുന്ന പിതാവ് ആർ.പി ഗോയങ്കക്കുള്ള ആദരംകൂടിയാണിതെന്ന് സഞ്ജീവ് ഗോയങ്ക പറഞ്ഞു. എ.ടി.കെ-മോഹൻ ബഗാൻ എന്നോ മോഹൻ ബഗാൻ-എ.ടി.കെ എന്ന പേരിലോ ആകും ടീമുകൾ ഇറങ്ങുക. തവിട്ടും പച്ചയുമായി 130 വർഷം പഴക്കമുള്ള ബഗാൻ ജഴ്സിയിൽ ചെറിയ മാറ്റങ്ങളോടെയാകും പുതിയ ടീം ഇറങ്ങുക.
ഒരു വർഷത്തിലേറെയായി തുടരുന്ന അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ചാണ് വ്യാഴാഴ്ച ലയന പ്രഖ്യാപനം വരുന്നത്. ഐ.എസ്.എല്ലിൽ കരുത്തിെൻറ പ്രതീകമാണ് എ.ടി.കെയെങ്കിൽ പാരമ്പര്യമാണ് ബഗാെൻറ കരുത്ത്. ബഗാൻ അടുത്തിടെ സാമ്പത്തികമായി പ്രയാസത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.