Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 3:25 PM IST Updated On
date_range 28 April 2018 3:25 PM ISTറഷ്യയിലെ സിംഹഗർജനം
text_fieldsbookmark_border
മൊറോക്കോ
തലസ്ഥാനം: റബാത്
ഭാഷ: അറബി
ഫിഫ റാങ്കിങ്: 40
കോച്ച്: ഹെർവീ റെനാ
ലോകകപ്പ് പങ്കാളിത്തം: 5
മൊറോക്കോക്കായിരുന്നു 2010ലെ ലോകകപ്പ് നടത്താനുള്ള അവകാശം ഫിഫ കൺട്രോൾ കമ്മിറ്റി അനുവദിച്ചത്. എന്നാൽ, അന്നത്തെ ഫുട്ബാൾ അധിപൻ സെപ് ബ്ലാറ്ററുടെ പ്രഖ്യാപനം വന്നത് ‘ദി വിന്നർ ഈസ് സൗത്ത് ആഫ്രിക്ക’ എന്നും. അതാകട്ടെ ബ്ലാറ്റർ എന്ന ഫിഫ പ്രസിഡൻറിെൻറ അവസാനത്തിെൻറ തുടക്കവും ആയിത്തീർന്നു. ജാക് വെർണർ എന്ന വൈസ് പ്രസിഡൻറിെൻറ ഇടപെടലുകളും വേദി മാറാൻ എത്ര തുക കൈമാറപ്പെട്ടു എന്ന വിവരവും ഒടുവിൽ ലോകം അറിഞ്ഞപ്പോഴേക്കും നഷ്ടം മൊറോക്കോയുടേത് മാത്രമായിത്തീർന്നു.
മൊറോക്കോയുടെ ഫുട്ബാൾ മികവിനെക്കുറിച്ച് ലോകം ആദ്യമായറിയുന്നത് 1986 മെക്സികോ ലോകകപ്പിൽ പോർചുഗലിനെ (3-1) പരാജയപ്പെടുത്തിയപ്പോഴാണ്. അതുല്യ വിജയമാകട്ടെ ഒരു ആഫ്രിക്കൻ ടീമിെൻറ ലോകകപ്പ് നോക്കൗട്ട് സ്റ്റേജിലേക്കുള്ള ആദ്യ പ്രവേശനവുമായി. ശേഷം 1994 അമേരിക്കയിലും 1998 ഫ്രാൻസിലും ഗ്രൂപ് റൗണ്ടിൽതന്നെ മടങ്ങി. രണ്ടു പതിറ്റാണ്ടിനുശേഷം അറ്റ്ലസ് സിംഹങ്ങൾ ലോകകപ്പിന് വരുന്നത് വിറപ്പിക്കാൻതന്നെയാണെന്ന് അവരുടെ യോഗ്യതമത്സരങ്ങൾ സാക്ഷ്യം പറയും. ആറു കളിയിൽ മൂന്നു ജയവും മൂന്ന് സമനിലയുമായി കുതിച്ചവർക്കു മുന്നിൽ ആഫ്രിക്കൻ വൻകരയുടെ പര്യായമായ ഐവറി കോസ്റ്റ്, മാലി, ഗബോൺ എന്നിവർ കീഴടങ്ങി.
വിചിത്രം മൊറോക്കോ
ഇത്തവണ റഷ്യയിലേക്ക് പുറപ്പെടുംമുേമ്പ അഡിഡാസ് നിർമിക്കുന്ന മൊറോക്കോയുടെ കളിക്കുപ്പായത്തെക്കുറിച്ചൊരു തർക്കമുണ്ടായി. മറ്റു 31 ടീമുകളുടെയും കുപ്പായങ്ങൾ പുറത്തുവന്നുവെങ്കിലും സിംഹങ്ങളുടേതു മാത്രം രഹസ്യമായി െവച്ചിരിക്കുന്നു. കാരണം എന്തെന്നല്ലേ. അസ്സലിനെ വെല്ലുന്ന വ്യാജന്മാരുടെ നിർമാണകേന്ദ്രമാണ് മൊറോക്കോ. കുപ്പായം പുറത്തായാൽ അതിലും മികച്ച വ്യാജനും ഒപ്പമിറങ്ങും. ഇതൊഴിവാക്കാനാണ് കുപ്പായം രഹസ്യമാക്കിയത്. എന്നാൽ, എത്രനാൾ ഇത് പൂഴ്ത്തിെവക്കും എന്നതാണ് കൗതുകകരം.
‘അൽ മഗരിബ് അൽ അക്സ’ എന്ന അറബി വാക്കിൽ നിന്നാണ് മൊറോക്കോ എന്ന പേരുണ്ടായത്. പടിഞ്ഞാറിനും അപ്പുറം എന്ന് വിവർത്തനം.
ഹഷീഷ് എന്ന ലഹരിപദാർഥം ഉൽപാദിപ്പിക്കുന്നതിൽ ലോക റെേക്കാഡുകാരാണ് ഈ ഇസ്ലാമിക രാഷ്ട്രം. വിചിത്രമായ കാലാവസ്ഥയാണ് അവരുടെ മുഖമുദ്ര. മണലാരണ്യത്തിലെ പൊടിക്കാറ്റും കൊടുംചൂടും ഒരു വശത്ത്. ഓക്കായിമെഡൻ എന്ന വന്മല മറുവശത്തും. വർഷത്തിൽ അധിക സമയവും 30 സെൻറിമീറ്ററോളം ഹിമപാതമുള്ള ഇൗ മേഖലയാണ് ആഫ്രിക്കയിലെ വിൻറർ സ്പോർട്സ് കേന്ദ്രം.
ലോകത്തു ചായസൽക്കാരം ഔദ്യോഗിക ചടങ്ങായിട്ടുള്ള രണ്ടാമത്തെ രാജ്യമാണ് മൊറോക്കോ. ഒന്നാം സ്ഥാനം ജപ്പാൻകാർക്കുള്ളത്. ഭക്ഷണകാര്യത്തിൽ അവർ ലോകത്തെ വിസ്മയിപ്പിച്ചുകളയും. സന്ദർശകരായെത്തുന്ന ഒരാൾ വെജിറ്റേറിയൻ ആയിപ്പോയാൽ പെട്ടതുതന്നെ. സ്നേഹത്തോടെ വിളമ്പുന്ന ആട്ടിറച്ചി വിഭവം അതിഥികൾ നിരസിച്ചാൽ ആജന്മശത്രു ആയിത്തീരും.
പിന്നെ ജീവിതത്തിൽ ഒരിക്കലും മിണ്ടില്ലത്രെ. അതുപോലെ ഏറ്റവും എരിവുള്ള ഭക്ഷണവും എരിവുള്ള സസ്യവും അവിടെയാണുള്ളത്. നമ്മുടെ കാന്താരിമുളകിെൻറ നൂറിരട്ടി എരിവുള്ള കാക്റ്റസ് വർഗത്തിൽപെട്ട ഒരു സസ്യമാണ് അത്.ഹോളിവുഡ് സിനിമയുടെ ഇടത്താവളമാണ് മൊറോക്കോ. വിഖ്യാത സിനിമകളുടെയൊക്കെ ഔട്ട്ഡോർ ലൊക്കേഷനുകൾ അവിടെയാണ്. പ്രിൻസ് ഓഫ് പേർഷ്യ, സഹാറ, മമ്മി എന്നീ സിനിമകളും ഇവിടെയാണ് നിർമിച്ചത്. മണൽപ്പരപ്പുകളിൽ ഒട്ടകങ്ങളാണ് മനുഷ്യൻ സഞ്ചാരത്തിനായി ഉപയോഗിക്കുന്നതെങ്കിൽ ഇവിടെ കഴുതകൾക്കാണ് സ്ഥാനം.
ലോകത്തു മറ്റൊരു പുരോഗമന രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത നയതന്ത്ര റെേക്കാഡിനുടമകളാണ് മൊറോക്കോക്കാർ. അവരാണ് അമേരിക്ക എന്ന രാജ്യത്തെ ആദ്യമായി അംഗീകരിച്ചതും നയതന്ത്രബന്ധം സ്ഥാപിച്ചതും. 1786ലായിരുന്നു ഇത്. ആഫ്രിക്കൻ രാജ്യമാണെങ്കിലും ആഫ്രിക്കൻ യൂനിയനിൽ അംഗമല്ലാത്ത രാജ്യമാണ് മൊറോക്കോ. നിലവിലുള്ളതിൽ ലോകത്ത് ഏറ്റവും പഴക്കമേറിയ സർവകലാശാലയും ഇൗ ആഫ്രിക്കൻ മണ്ണിലാണ്. 859ൽ ഫേസ് നഗരത്തിൽ സ്ഥാപിച്ച ഖുറോയീൻ യൂനിവേഴ്സിറ്റി.
റഷ്യയിൽ
2018 ലോകകപ്പ് ഗ്രൂപ് ‘ബി’യിൽ കാൽപന്തുകളിയുടെ സൂപ്പർ പവറുകളായ പോർചുഗലും സ്പെയിനും പിന്നെ ഇറാനും ആണെന്നത് അറ്റ്ലസ് സിംഹങ്ങൾക്കു സമ്മർദമേറുന്ന ഘടകമാണ്. എന്നാൽ, ആഫ്രിക്കൻ യോഗ്യതാമത്സരങ്ങളിൽ കരുത്തരെ മറികടന്നവർക്ക് റഷ്യയിലും വമ്പന്മാരെ മറികടക്കാനുള്ള മിടുക്കുണ്ട്. മൊറോക്കോയുടെ സാന്നിധ്യം ‘ബി’ ഗ്രൂപ്പിനെ സങ്കീർണ മാക്കും.
സാധ്യത: ഗ്രൂപ് റൗണ്ട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story