റാഫിയുടെ ഗോളിലും സങ്കടം ബാക്കി
text_fieldsതൃക്കരിപ്പൂര്‍: മെഹ്താബ് ഹുസൈന്‍െറ കോര്‍ണര്‍കിക്കില്‍ തലവെച്ച് റാഫി ചത്തെിയിട്ടപ്പോള്‍ കൊച്ചിയില്‍ ഉയര്‍ന്ന ആരവം ഇങ്ങിവിടെ റാഫിയുടെ നാട്ടിലും അലയടിച്ചു. കേരള ബ്ളാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫിയുടെ ഗോളില്‍ ഫുട്ബാള്‍ പ്രേമികളുടെ ആവേശം മാനം തൊട്ടു. എന്നാല്‍, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്ളാസ്റ്റേഴ്സ് തോല്‍വിയടഞ്ഞത് റാഫിയുടെ നാട്ടുകാര്‍ക്കും സങ്കടം സമ്മാനിച്ചു.
കേരളത്തിന്‍െറ പ്രതീക്ഷകള്‍ റാഫിയിലൂടെ സഫലമാവുന്നതില്‍ ജന്മനാടും അഭിമാനപൂരിതമാകുന്ന കാഴ്ചയാണ് മുക്കിലും മൂലയിലും കണ്ടത്. കലാശക്കളിയില്‍ റാഫി ഫോമിലേക്ക് ഉയരുമെന്ന മാതാപിതാക്കളുടെ പ്രാര്‍ഥന അക്ഷരാര്‍ഥത്തില്‍ താരത്തിന്‍െറ പ്രകടനത്തില്‍ പ്രതിഫലിച്ചു. ആദ്യനിമിഷങ്ങളില്‍തന്നെ പ്രേക്ഷകരെ ഇളക്കിമറിക്കുന്ന പ്രകടനമായിരുന്നു റാഫിയുടേത്. റാഫിയുടെ വീട്ടിനടുത്ത് ഹിറ്റാച്ചി ക്ളബ് പരിസരത്ത് വലിയ സ്ക്രീനില്‍ കളികാണാന്‍ സൗകര്യം ഒരുക്കിയിരുന്നു.
റാഫിയുടെ സഹോദരങ്ങളായ ഷാഫിയും റാസിയും കൂട്ടുകാരോടൊപ്പം കളികാണാന്‍ പോയിരുന്നു. കേരളത്തിന്‍െറ ഓരോ മുന്നേറ്റത്തിലും റാഫിയുടെ നീക്കങ്ങള്‍ ഗോളില്‍ കലാശിക്കാന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കൊപ്പം തൃക്കരിപ്പൂര്‍ കഞ്ചിയിലെ വീട്ടില്‍ പിതാവ് കെ.കെ.പി. അബ്ദുല്ലയും മാതാവ് സുബൈദയും കാത്തിരിക്കുകയായിരുന്നു.
റാഫിയിലൂടെ പ്രഥമഗോള്‍ പിറന്നപ്പോള്‍ വീട്ടുകാരുടെ മനസ്സ് പ്രാര്‍ഥനാനിര്‍ഭരമായി. തൃക്കരിപ്പൂരിലെ അഞ്ചോളം കേന്ദ്രങ്ങളിലാണ് കളി കാണാനായി വലിയ സ്ക്രീന്‍ ഒരുക്കിയത്. റാഫിയുടെ പ്രഥമ ക്ളബായ ഹിറ്റാച്ചിയുടെ ആഭിമുഖ്യത്തില്‍ നേരത്തേ റോഡ്ഷോ, പായസവിതരണം എന്നിവ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.